Representational Image 

വന്ദേഭാരത്​ ഉദ്​ഘാടനം: നാളെ ട്രെയിനുകൾക്ക്​ നിയന്ത്രണം

തിരുവനന്തപുരം: വന്ദേഭാരത്​ എക്സ്​പ്രസിന്‍റെ ഉദ്​ഘാടനം നടക്കുന്നതിനാൽ ചൊവ്വാഴ്ച ട്രെയിനുകൾക്ക്​ നിയന്ത്രണം. 16341 ഗുരുവായൂർ-തിരുവനന്തപുരം ഇൻറർസിറ്റി, 16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്​, 16630 മംഗളൂരു-തിരുവനന്തപുരം മലബാർ, 12623 ചെ​ന്നൈ-തിരുവനന്തപുരം മെയിൽ, 16344 മധുര-തിരുവനന്തപുരം അമൃത എക്സ്​പ്രസ്​, 17230 ​സെക്കന്ദരാബാദ്​-തിരുവനന്തപുരം ശബരി എന്നീ ട്രെയിനുകൾ ചൊവ്വാഴ്ച കൊച്ചുവേ​ളിയിൽ യാത്ര അവസാനിപ്പിക്കും.

തിരുവനന്തപുരത്തുനിന്ന്​ ചൊവ്വാഴ്​ച പുറപ്പെടേണ്ട 12624 തിരുവനന്തപുരം-ചെ​ന്നൈ മെയിൽ, 16629 തിരുവനന്തപുരം-മംഗളൂരു മലബാർ എന്നിവ കൊച്ചുവേളിയിൽ നിന്നാകും പുറപ്പെടുക.

ചൊവ്വാഴ്ച 06430 നാഗർകോവിൽ-കൊച്ചുവേളി എക്സ്​പ്രസ്​ നേമത്തും 06423 കൊല്ലം-തിരുവനന്തപുരം അൺ റിസർവ്​ഡ്​ സ്​പെഷൽ കഴക്കൂട്ടത്തും യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്ത്​ നിന്നാരംഭിക്കേണ്ട 06424 തിരുവനന്തപുരം-കൊല്ലം അൺറിസർവ്​ഡ്​ സ്​പെഷൽ ചൊവ്വാഴ്ച കഴക്കൂട്ടത്ത്​ നിന്നും ഒപ്പം 06429 കൊച്ചു​​വേളി-നാഗർകോവിൽ എക്സ്​പ്രസ്​ കൊച്ചുവേളിക്കു​ പകരം നെയ്യാറ്റിൻകരയിൽ നിന്നുമാകും സർവിസ്​ തുടങ്ങുക.

ചൊവ്വാഴ്ച ​വൈകീട്ട്​ 4.55ന്​ പുറപ്പെടേണ്ട തിരുവനന്തപുരം-സിൽച്ചർ വീക്ക്​ലി എക്സ്​പ്രസ്​ വൈകീട്ട്​ 6.25 നേ തിരുവനന്തപുരത്തുനിന്ന്​ സർവിസ്​ ആരംഭിക്കൂ. 16823 ചെന്നൈ എഗ്​മോർ-കൊല്ലം അനന്തപുരി എക്സ്​പ്രസ്​, ​16382 കന്യാകുമാരി-പു​ണെ പ്രതിദിന എക്സ്​​പ്രസ്​ എന്നിവക്ക്​ ചൊവ്വാഴ്ച നാഗർ​കോവിലിനും തിരുവനന്തപുരത്തിനുമിടയിൽ നിയന്ത്രണങ്ങളുണ്ടാകും. 

Tags:    
News Summary - trains rescheduled for vande bharat express inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.