കൊച്ചി: സേലം ഡിവിഷനുകീഴിലെ ഓമലൂർ യാർഡിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ എറണാകുളം-ബംഗളൂരു റൂട്ടിലോടുന്ന ട്രെയിനുകളുടെ റൂട്ടിൽ താൽക്കാലിക മാറ്റം വരുത്തി. കെ.എസ്.ആർ ബംഗളൂരു-എറണാകുളം ജങ്ഷൻ ഇൻറർസിറ്റി പ്രതിദിന സ്പെഷൽ ട്രെയിൻ (നമ്പർ 02677)ഈ മാസം 31ന് ബംഗളൂരു കേൻറാൺമെൻറ്, സേലം ജങ്ഷൻ എന്നിവിടങ്ങളിൽനിന്ന് റൂട്ട് മാറി കൃഷ്ണരാജപുരം, ബംഗാരപ്പെട്ട്, കുപ്പം, തിരുപ്പട്ടൂർ എന്നിവിടങ്ങളിലൂടെയാണ് ഓടുക.
കാർമലാരം, ഹൊസൂർ, ധർമപുരി സ്റ്റേഷനുകളിൽ ഈ ദിവസം സ്റ്റോപ് ഉണ്ടാവില്ല. 31ന് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് തിരിച്ചുപോവുന്ന 02678 നമ്പർ ട്രെയിൻ ഇതേ ഇടങ്ങളിൽനിന്ന് റൂട്ട് മാറ്റി തിരുപ്പട്ടൂർ, കുപ്പം, ബംഗാരപ്പെട്ട്, കൃഷ്ണരാജപുരം റൂട്ടിലൂടെയാണ് പോവുക. കാർമലാരം, ഹൊസൂർ, ധർമപുരി സ്റ്റേഷനുകളിൽ സ്റ്റോപുണ്ടാവില്ല.
കൊച്ചി: എറണാകുളം ജങ്ഷൻ-ബറൗനി ജങ്ഷൻ റൂട്ടിലോടുന്ന രണ്ട് പ്രതിവാര സ്പെഷൽ ട്രെയിനുകളുടെ സർവിസ് നീട്ടി. ഈ മാസം 30 വരെയുള്ള തിങ്കളാഴ്ചകളിൽ അനുവദിച്ചിരുന്ന ബറൗനി ജങ്ഷൻ-എറണാകുളം ജങ്ഷൻ ട്രെയിൻ (നമ്പർ 02521) ഇനി ഒരറിയിപ്പുണ്ടാകും വരെ എല്ലാ തിങ്കളാഴ്ചയും ഓടും. സെപ്റ്റംബർ മൂന്നുവരെ വെള്ളിയാഴ്ചകളിൽ പുറപ്പെട്ടിരുന്ന എറണാകുളം ജങ്ഷൻ-ബറൗനി ജങ്ഷൻ ട്രെയിൻ(നമ്പർ 02522) ഇനി ഒരറിയിപ്പുണ്ടാകും വരെ എല്ലാ വെള്ളിയാഴ്ചയും സർവിസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.