തിരുവനന്തപുരം: പാളത്തിലേക്ക് മണ്ണിടിഞ്ഞും വെള്ളമൊഴുകിയും ഗതാഗതം തടസ്സപ്പെട്ട തിരുവനന്തപുരം-നാഗർകോവിൽ ലൈനിൽ ഭാഗികമായി ട്രെയിൻ റദ്ദാക്കൽ തുടരുന്നു. കന്യാകുമാരി-ബംഗളൂരു െഎലൻറ് (16525) കന്യാകുമാരിക്ക് പകരം കൊല്ലത്ത് നിന്നാണ് തിങ്കളാഴ്ച യാത്ര ആരംഭിക്കുക. നാഗർകോവിൽ-കോട്ടയം പ്രതിദിന സ്പെഷൽ ( 16366) കായംകുളത്തുനിന്ന് യാത്ര തുടങ്ങും. പുനലൂർ-മധുര എക്സ്പ്രസ് (16730) തിരുനെൽേവലിയിൽ നിന്നാകും മധുരയിലേക്കുള്ള യാത്ര ആരംഭിക്കുക. കന്യാകുമാരി-ന്യൂജയ്പാൽഗുരി പ്രതിവാര ട്രയിൻ (15705 ) തിരുവനന്തപുരത്തു നിന്ന് സർവിസ് തുടങ്ങും. കൊല്ലം-ചെന്നൈ എഗ്മോർ അനന്തപുരി എക്സ്പ്രസ് (16724 ) നാഗർകോവിലിൽ നിന്നാണ് ചെന്നൈയിലേക്കുള്ള യാത്ര തുടങ്ങുക.
നാഗർകോവിൽ-മംഗളൂരു പരശുറാം (16650) നാഗർകോവിലിന് പകരം തിരുവനന്തപുരത്തുനിന്ന് യാത്ര ആരംഭിക്കും. മംഗളൂരു-നാഗർകോവിൽ പരശുറാം (16649) തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) തിരുവനന്തപുരത്തുനിന്ന് സർവിസ് തുടങ്ങും. മംഗളൂരു- നാഗർകോവിൽ ഏറനാട് എക്സ്പ്രസ് (06605) തിരുവനന്തപുരത്ത് സർവിസ് നിർത്തും. തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇൻറർസിറ്റി എക്സ്പ്രസ് (22627) തിരുനെൽവേലിയിൽ യാത്ര നിർത്തും. തിരുവനന്തപരം-തിരുച്ചിറപ്പള്ളി ഇൻറർസിറ്റി എക്സ്പ്രസ് (22628) തിരുവനന്തപുരത്തിന് പകരം തിരുനെൽവേലിയിൽ നിന്നാകും തിങ്കളാഴ്ച യാത്ര തുടങ്ങുക.
തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് (19577) തിരുനെൽവേലിക്ക് പകരം തിരുവനന്തപുരത്ത് നിന്നാണ് ചൊവ്വാഴ്ച യാത്ര ആരംഭിക്കുക.
തിരുവനന്തപുരം: പാളത്തിലെ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് ട്രെയിനുകൾ തിങ്കളാഴ്ച പൂർണമായി റദ്ദാക്കി. നാഗർകോവിൽ-തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ് (16426), തിരുവനന്തപുരം-നാഗർകോവിൽ പ്രതിദിന എക്സ്പ്രസ് (16427), തിരുവനന്തപുരം-നാഗർകോവിൽ പ്രതിദിന എക്സ്പ്രസ് (16435) എന്നിവയാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.