കൊച്ചി: സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊളിച്ചുമാറ്റിയ മരട് ഹോളിഫെയ്ത് എച്ച്2ഒ ഫ്ലാറ്റിന്റെ നിർമാതാക്കളായ ഹോളിഫെയ്ത് ബില്‍ഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സാനി ഫ്രാന്‍സിസിന്റെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുന്നത് നിരോധിച്ചു. ഫ്ലാറ്റ് ഉടമകള്‍ക്കും സര്‍ക്കാറിനും നഷ്ടപരിഹാര തുക നല്‍കാത്ത സാഹചര്യത്തിലാണ് റവന്യൂ റിക്കവറി പ്രകാരം നടപടി സ്വീകരിച്ചത്. 12 സ്വത്ത് വകകള്‍ കൈമാറ്റം ചെയ്യുകയോ ബാധ്യതപ്പെടുത്തുകയോ ചെയ്യുന്നത് തടഞ്ഞതായി കണയന്നൂര്‍ താലൂക്ക് ആര്.ആര് തഹസില്‍ദാര്‍ നൽകിയ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.