തിരുവനന്തപുരം: 10 മാസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ച ഉദ്യോഗസ്ഥനെ ചേർത്തലയിലേക്കും രാജിവെച്ച് മറ്റ് വകുപ്പുകളിൽ ജോലിക്ക് കയറിയവരെയും കൂട്ടത്തോടെ സ്ഥലം മാറ്റി അഗ്നി രക്ഷാസേനയുടെ കരട് സ്ഥലം മാറ്റപട്ടിക.
അഗ്നി രക്ഷാസേന ആസ്ഥാനത്ത് നിന്നും ജൂൺ നാലിന് പുറത്തിറക്കിയ 601 പേരുടെ ജംബോ പട്ടികയിലാണ് സേനക്ക് ആകമാനം നാണക്കേട് വരുത്തിയ അബദ്ധങ്ങൾ കടന്നുകൂടിയത്. സർക്കാർ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സ്കൂൾ തുറന്ന ശേഷം പുറത്തിറക്കിയ പട്ടികക്കെതിരെ സേനക്കുള്ളിൽ പ്രതിഷേധം ശക്തമാണ്.
കഴിഞ്ഞ ആഗസ്റ്റിലാണ് കൊട്ടാരക്കര ഫയർസ്റ്റേഷനിലെ ഫയർ റെസ്ക്യൂ ഓഫിസർ കെ. വിജേഷ് കുമാർ ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. എന്നാൽ, സ്ഥലംമാറ്റ പട്ടികയിൽ വിജേഷ് കുമാറിനെ 126ാം നമ്പറുകാരനായി ആലപ്പുഴ ചേർത്തല ഫയർ സ്റ്റേഷനിലേക്കാണ് മാറ്റി. 2013ൽ അഗ്നി രക്ഷാസേനയിൽ നിന്ന് രാജിവെച്ച് കരിപ്പൂർ വിമാനത്താവളത്തിൽ ജോലിക്ക് കയറിയ കെ. സഫാനെ 11 വർഷത്തിന് ശേഷം 498ാം നമ്പറുകാരനായി മലപ്പുറം തിരൂർ ഫയർസ്റ്റേഷനിലേക്കും സ്ഥലംമാറ്റി. ഇത്തരത്തിൽ സേനയിൽനിന്ന് രാജിവെച്ച് മത്സര പരീക്ഷകളിലൂടെ മറ്റു വകുപ്പുകളിലേക്ക് ജോലിക്ക് കയറിയവരെയും വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.