കെ.എസ്.ഇ.ബിയിൽ ട്രാൻസ്ഫോർമർ ക്ഷാമം; വിതരണ വിഭാഗം പ്രതിസന്ധിയിൽ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​തി​ച്ചു​യ​രു​മ്പോ​ഴും അ​മി​ത ലോ​ഡി​ൽ കേ​ടാ​വു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്ക് പ​ക​രം സം​വി​ധാ​ന​മൊ​രു​ക്കാ​ൻ കഴിയാതെ കെ.​എ​സ്.​ഇ.​ബി​. ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും പു​തി​യ മീ​റ്റ​റു​ക​ളും സെ​ക്ഷ​ൻ ഓ​ഫി​സു​ക​ളി​ൽ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ല​ഭ്യ​മാ​​കേ​ണ്ട കോ​ടി​ക​ളാ​ണ് പ്ര​തി​ദി​നം ന​ഷ്ട​മാ​കു​ന്ന​ത്. വ്യ​വ​സാ​യ- വാ​ണി​ജ്യ മേ​ഖ​ല​യി​ല​ട​ക്ക​മു​ള്ള​വ​ർ ക​ണ​ക്ഷ​നു​ക​ൾ​ക്ക് വേ​ണ്ടി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​ണ​മ​ട​ച്ച് കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും പ​ക​ൽ നേ​ര​ത്തെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കൂ​ടു​ത​ലു​ള്ള വ്യ​വ​സാ​യ​ങ്ങ​ളാ​യ​തി​നാ​ൽ കെ.​എ​സ്.​ഇ.​ബി​ക്ക് വൈ​ദ്യു​തി വി​ൽ​പ​ന വ​ഴി ല​ഭ്യ​മാ​​കേ​ണ്ട കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.

നി​ല​വി​ലു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ അ​മി​ത ലോ​ഡ് വ​ഹി​ച്ച് കേ​ടാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ പ​തി​വാ​ണ്. പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സ്ഥാ​പി​ച്ചാ​ലോ നി​ല​വി​ലു​ള്ള​വ​യു​ടെ ശേ​ഷി വ​ർ​ധി​പ്പി​ച്ചാ​ലോ മാ​ത്ര​മേ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കൂ. എ​ന്നാ​ൽ, ആ​വ​ശ്യ​ത്തി​ന് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സാ​ധി​ക്കാ​ത്ത​തി​നാ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​ണ്. കു​റ​ച്ചു​കാ​ല​മാ​യി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ, എ​ന​ർ​ജി മീ​റ്റ​റു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക് രൂ​ക്ഷ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

സാ​ധ​ന സാ​മ​ഗ്രി​ക​ൾ വാ​ങ്ങു​ന്ന ചു​മ​ത​ല​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് ഇ​വ​യു​ടെ സം​ഭ​ര​ണ ഉ​ത്ത​ര​വാ​ദി​ത്തം. ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ പ​ണ​മ​ട​ച്ച് മാ​സ​ങ്ങ​ളാ​യി​ട്ടും ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​ത്ത ധാ​രാ​ളം ഉ​പ​ഭോ​ക്താ​ക്ക​ൾ പ​ല സെ​ക്ഷ​നു​ക​ളി​ലു​മു​ണ്ട്. ഇ​തി​നാ​ൽ, പ​ല വ്യ​വ​സാ​യ​ങ്ങ​ളും ഉ​ൽ​പാ​ദ​നം തു​ട​ങ്ങാ​നാ​യി​ല്ല. അ​തോ​ടൊ​പ്പം ത​ക​രാ​റി​ലാ​യ മീ​റ്റ​റു​ക​ൾ മാ​റ്റാ​ൻ പ​റ്റാ​തെ​യു​ണ്ടാ​കു​ന്ന കോ​ടി​ക​ളു​ടെ ന​ഷ്ട​വും കെ.​എ​സ്.​ഇ.​ബി​ക്ക് ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്.

ത​ക​രാ​റി​ലാ​യ മീ​റ്റ​റു​ക​ൾ ഏ​ഴു​ദി​വ​സം​കൊ​ണ്ട് മാ​റ്റ​ണ​മെ​ന്നാ​ണ് നി​യ​മ​മെ​ങ്കി​ലും മാ​സ​ങ്ങ​ളാ​യി​ട്ടും മാ​റ്റാ​​ത്ത​വ ധാ​രാ​ള​മാ​ണ്. ഇ​ങ്ങ​നെ മീ​റ്റ​റു​ക​ൾ ത​ക​രാ​റി​ലാ​കു​മ്പോ​ൾ ശ​രാ​ശ​രി ക​ണ​ക്കാ​ക്കി​യാ​ണ് ബി​ൽ ന​ൽ​കു​ക. ഈ ​വേ​ന​ൽ​ക്കാ​ല​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി​ക്ക് ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി​യ​നു​സ​രി​ച്ച് ബി​ൽ ന​ൽ​കു​ന്ന​തി​നാ​ലും കെ.​എ​സ്.​ഇ.​ബി​ക്ക് വ​ൻ ന​ഷ്ട​മു​ണ്ടാ​കു​ന്നു. കൃ​ത്യ​സ​മ​യ​ത്ത് മീ​റ്റ​റു​ക​ൾ എ​ത്തി​ക്കു​ന്ന​തി​ലും ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ലും ഉ​ന്ന​തർ വ​രു​ത്തു​ന്ന വീ​ഴ്ച​യാ​ണ് ഇ​തി​ന് കാ​ര​ണം.

Tags:    
News Summary - Transformer shortage in KSEB; The supply chain is in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.