തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് സർക്കാറിന് തന്നെ നാണക്കേടായ സാഹചര്യത്തിൽ ഒാഫിസ് പ്രവർത്തനത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രഷറി വകുപ്പ്.
ട്രഷറി സോഫ്റ്റ്വെയറിൽ ജീവനക്കാർക്ക് അവരുടെ തസ്തികയിലെ ചുമതല നിർവഹിക്കാനുള്ള ആപ്ലിക്കേഷൻ മാത്രമായി പരിമിതപ്പെടുത്തും. വിരമിക്കുന്ന ജീവനക്കാരുടെയും സ്ഥലംമാറിപ്പോകുന്നവരുടെയും പാസ്വേർഡും മറ്റ് സാേങ്കതിക വിവരങ്ങളും അതേദിവസം നിർജീവമാക്കും.
ലോഗിൻ സൗകര്യം ലഭിക്കാൻ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണമെന്ന വ്യവസ്ഥയും ഏർപ്പെടുത്തി ട്രഷറി ഡയറക്ടർ ബുധനാഴ്ച ഉത്തരവ് നൽകി.
പുതിയ ജീവനക്കാർ, സ്ഥലംമാറി എത്തുന്നവർ, ഡെപ്യൂേട്ടഷൻ-വർക്കിങ് അറേഞ്ച്മെൻറുകാർ തുടങ്ങി എല്ലാവർക്കും ഒാഫിസ് ഒാർഡർ പ്രകാരം ചുമതല നൽകിയശേഷം അത് നിർവഹിക്കാനാവശ്യമായ ആപ്ലിക്കേഷനുകളിൽ മാത്രം ലോഗിൻ സൗകര്യം നൽകും.
ജീവനക്കാർക്ക് എല്ലാ വിഭാഗത്തിലും കയറാനുള്ള സൗകര്യം ഇല്ലാതാക്കി. കൈകാര്യം ചെയ്യുന്ന സെക്ഷൻ, തസ്തിക ഉൾപ്പെടെ വ്യക്തമാക്കി ജില്ല ട്രഷറി ഒാഫിസർക്ക് ജീവനക്കാർ അപേക്ഷ നൽകണം. പുതിയ ജീവനക്കാരുടെ യൂസർ രജിസ്ട്രേഷൻ, ഒൗദ്യാഗിക ഇ-മെയിൽ വിലാസം എന്നിവക്കായുള്ള അപേക്ഷ ജില്ല ട്രഷറി ഒാഫിസറുടെ മേലൊപ്പ് സഹിതം ഡയക്ടറേറ്റിൽ സമർപ്പിക്കണം.
യൂസർ രജിസ്ട്രേഷൻ പൂർത്തിയായ അറിയിപ്പ് ലഭിച്ച ശേഷം ആവശ്യമായ ആപ്ലിഷേക്കഷനുകളിൽ ലോഗിൻ സൗകര്യം നൽകും.
സ്ഥലം മാറിപ്പോകുന്ന ജീവനക്കാരുടെയും വിരമിക്കുന്നവരുടെയും വിവരം ട്രഷറി ഒാഫിസർമാർ അന്നുതന്നെ ജില്ല ട്രഷറി ഒാഫിസറെ അറിയിക്കണം.
സ്ഥലംമാറുന്ന ജീവനക്കാരെൻറ എല്ലാ യൂസർ പ്രിവിലേജുകളും ജില്ല കോഒാഡിറ്റർ റദ്ദാക്കണം. ശേഷം യു.എം.എ.എസിൽ ഒാഫിസ് ട്രാൻസ്ഫർ ഒാപ്ഷൻ മുഖേന രേഖപ്പെടുത്തണം.
ലോഗിൻ വിവരങ്ങൾ കമ്പ്യൂട്ടറിൽ സൂക്ഷിക്കുന്നത് വിലക്കി
മോസില്ല ഫയർഫോക്സ്, ഗൂഗിൾ ക്രോം, ഇൻറർനെറ്റ് എക്സ്പ്ലോറർ തുടങ്ങിയ ബ്രൗസറുകളിൽ ജീവനക്കാരുടെ ലോഗിൻ വിവരങ്ങൾ സൂക്ഷിക്കാൻ പാടില്ല.
സബ്ട്രഷറി ഒാഫിസർമാർ ഇത് ഉറപ്പാക്കണം. ലോഗിൻ വിവരങ്ങൾ ആരെങ്കിലും കമ്പ്യൂട്ടർ ബ്രൗസറുകളിൽ സ്റ്റോർ ചെയ്താൽ അഡ്മിനിസ്ട്രേറ്റർ ഉടൻ നീക്കംചെയ്യണം. ആവശ്യമെങ്കിൽ എഫ്.എം.എസ് വെണ്ടറുടെ സേവനം ആവശ്യപ്പെടാം.
ട്രഷറി ആപ്ലിക്കേഷനുകളുടെ വ്യക്തിഗത പാസ്വേർഡ് ആരുമായും പങ്കുെവക്കാൻ പാടില്ല. ആരെങ്കിലും മനസ്സിലാക്കിയെന്ന് തോന്നിയാൽ ഉടൻ പാസ്വേർഡ് മാറ്റണം. ലോഗിൻ വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ മറ്റുള്ളവർ കാണുന്ന തരത്തിൽ ഡെസ്കിലോ കമ്പ്യൂട്ടറിലോ ബ്രൗസറുകളിലോ രേഖപ്പെടുത്താൻ പാടില്ല.
നിശ്ചിത കാലയളവിൽ പാസ്വേർഡ് മാറ്റണം. സീറ്റ് വിട്ടുപോകുന്നതിന് മുമ്പായി ട്രഷറി ആപ്ലിക്കേഷനുകളിൽനിന്ന് ലോഗ്ഒൗട്ട് ചെയ്യണം. സ്ഥലംമാറുകയോ വിരമിക്കുകയോ ചെയ്യുന്ന ജീവനക്കാർ ഒാഫിസിൽനിന്ന് റിലീവ് ചെയ്യുന്നതിന് മുമ്പ് തങ്ങൾ ഉപയോഗിച്ചിരുന്ന ഡെസ്കിലും കമ്പ്യൂട്ടറുകളിലും ബ്രൗസറുകളിലും ലോഗിൻ വിവരങ്ങളോ മറ്റ് വ്യക്തിഗത വിവരങ്ങളോ രേഖപ്പടുത്തിയിട്ടില്ലെന്ന് ഉറപ്പാക്കണം.
ആവശ്യമെങ്കിൽ അഡ്മിനിസ്ട്രേറ്ററുടെ സേവനം തേടാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.