തിരുവനന്തപുരം: അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഭരണകൂട ഇടപെടൽ ആവശ്യപ്പെട്ട് ഇൗ മാസം 22ന് രാവിലെ 10 മുതൽ മുഖ്യമന്ത്രി പിണറായി വിജയെൻറയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ഒൗദ്യോഗിക വസതികൾക്കു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് പി.ഡി.പി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മഅ്ദനിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനിടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും പി.ഡി.പി നേതാക്കൾ സമീപിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഒരു ഇടപെടലുമില്ലാത്ത സാഹചര്യത്തിലാണ് വസതികൾക്കുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്.
പ്രതിപക്ഷവും വിഷയത്തിൽ കുറ്റകരമായ മൗനം തുടരുകയാണ്. സംസ്ഥാന വൈസ്ചെയർമാൻ വർക്കല രാജ്, ജനറൽ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, മൈലക്കാട് ഷാ, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, ജില്ല സെക്രട്ടറി സഫർ മണക്കാട് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.