ചികിത്സ ഇനി പോലീസ് സ്റ്റേഷനിലും; വഴികാട്ടിയായി ഐ.എം.എ.

തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ ആദ്യമായി ആശുപത്രിയാരംഭിച്ച് പുതിയ ചരിത്രമെഴുതുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ​​​െൻറ തിരുവനന്തപുരം ഘടകം. കേരള പോലീസി​​​െൻറ സഹകരണത്തോടെ ഐ.എം.എ. 'ക്ലിനിക് ഫോര്‍ ചില്‍ഡ്രന്‍' എന്ന സൗജന്യ ശിശുരോഗ ചികിത്സാ കേന്ദ്രം തുടങ്ങി. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലാണ് ക്ലിനിക്​ തുടങ്ങിയത്​.

എല്ലാ ഞായറാഴ്ചയും 11 മണിമുതല്‍ 1 മണിവരെയാണ് ഈ ക്ലിനിക് പ്രവര്‍ത്തിക്കുക. കുട്ടികളെ ചികിത്സിക്കുന്നതിനായി പ്രശസ്ത ശിശുരോഗ വിദഗ്ധരുടെ സൗജന്യ സേവനമാണിവിടെ ഒരുക്കിയിരിക്കുന്നത്. ഗുരുതര പ്രശ്മുള്ളവരെ മറ്റാശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയും ചെയ്യും. 

ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ 'ക്ലിനിക് ഫോര്‍ ചില്‍ഡ്രന്‍' ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പി. അനില്‍കാന്ത്, ഐ.ജി. മനോജ് എബ്രഹാം, ഐ.എം.എ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, ഐ.എ.പി പ്രസിഡന്റ് ഡോ. മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി ഡോ. റിയാസ്, നമ്മുടെ ആരോഗ്യം എഡിറ്റര്‍ ഡോ. സുരേഷ് കുമാര്‍, പ്രശസ്ത ശിശുരോഗ വിദഗ്ധന്‍ ഡോ. ആരിഫാ സൈനുദീന്‍, ഡോ. ജോര്‍ജ് വര്‍ഗീസ്, ഡോ. പി. അശോകന്‍, ഡോ. അജിത് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ഈ പദ്ധതി ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.
 

Tags:    
News Summary - treatment in police station by IMA - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.