തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

തിരുവല്ല: പൊടിയാടിയിൽ തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വഴിയരികിലെ മരം റോഡിന് കുറുകെ വീഴുകയായിരുന്നു. പൊടിയാടി പോസ്റ്റോഫീസിന് സമീപം ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.

വാർഡ് അംഗം മായാദേവി അറിയിച്ചതിനെ തുടർന്ന് തിരുവല്ല അഗ്നിശമന സേനയെത്തി മരം മുറിച്ചു നീക്കി. സംഭവത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Tags:    
News Summary - Tree fell down on road, traffic interrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.