നടിയെ ആക്രമിച്ച കേസ്: കേസിൽ വാറൻറ്​​ നടപ്പാക്കാൻ കൂടുതൽ സമയം

​െകാ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച്​ അ​പ​കീ​ർ​ത്തി​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ലെ സാ​ക്ഷി​ക​ളി​ലൊ​രാ​ളാ​യ ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​​െൻറ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ ന​ട​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചു.

ബു​ധ​നാ​ഴ്​​ച ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ വാ​റ​ൻ​റ്​​ ന​ട​പ്പാ​ക്കാ​നാ​യി​ല്ലെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ഇ​ത്​ ന​ട​പ്പാ​ക്കാ​ൻ ഈ ​മാ​സം​ ഒ​മ്പ​തു​വ​രെ സ​മ​യം അ​നു​വ​ദി​ച്ച​ത്. ബു​ധ​നാ​ഴ്​​ച ഹാ​ജ​രാ​കാ​നാ​വി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി കു​ഞ്ചാ​ക്കോ ബോ​ബ​ൻ അ​വ​ധി അ​പേ​ക്ഷ​യും ന​ൽ​കി​യി​രു​ന്നു.

ബു​ധ​നാ​ഴ്​​ച ഹാ​ജ​രാ​കേ​ണ്ടി​യി​രു​ന്ന മ​റ്റൊ​രു ന​ട​ൻ മു​കേ​ഷും​ അ​വ​ധി അ​പേ​ക്ഷ ന​ൽ​കി. നി​യ​മ​സ​ഭ സ​മ്മേ​ള​നം തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ എം.​എ​ൽ.​എ കൂ​ടി​യാ​യ മു​കേ​ഷ്​ ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്ന്​ അ​വ​ധി​യെ​ടു​ത്ത​ത്.
ന​ടി റി​മി ടോ​മി, പ്രൊ​ഡ​ക്​​ഷ​ൻ ക​ൺ​ട്രോ​ള​ർ ബോ​ബി​ൻ എ​ന്നി​വ​രെ​യാ​ണ്​ ബു​ധ​നാ​ഴ്​​ച കോ​ട​തി മു​മ്പാ​കെ വി​സ്​​ത​രി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച​യും മ​റ്റ്​ സാ​ക്ഷി​ക​ളു​ടെ വി​സ്​​താ​രം ന​ട​ക്കും.

Tags:    
News Summary - trial to be continued on actress attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.