കോഴിക്കോട്: പട്ടികവർഗ വിഭാഗത്തിനായുള്ള ക്ഷേമപ്രവർത്തന ഫണ്ട് തട്ടിയെടുത്ത കേസിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറെ മാത്യു ജോർജിനെ 16 വർഷം കഠിന തടവിനും 4,60,000 പിഴയൊടുക്കാനും ശിക്ഷിച്ചു. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി.രാജകുമാര ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒന്നരവർഷം അധിക തടവ് അനുഭവിക്കണം. രണ്ട് കേസുകളിൽ വിവിധ വകുപ്പുകളിലായാണ് ശിക്ഷ.
2007 മുതൽ 2009 വരെയുള്ള കാലയളവിൽ വാമനപുരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറായിരിക്കെയാണ് മാത്യു ജോർജ് തട്ടിപ്പ് നടത്തിയത്. വാമനപുരം ട്രൈബൽ ഓഫീസിൽ പ്രവർത്തിക്കുമ്പോൾ, ഊക്ഷ്യ ധാന്യ വിതരണം, ആടുവളർത്തൽ, ഭവനനിർമാണം എന്നീ പദ്ധതികൾ ആദിവാസികൾക്ക് അനുവദിച്ച് തുകയാണ് തട്ടിയെടുത്തത്. പ്രത്യേക പട്ടികവർഗക്കാർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനായി, നെടുമങ്ങാട്, സംയോജിത പട്ടികവർഗ വികസന പദ്ധതിയിലെ പ്രോജക്ട് ഓഫീസർ 1,51,240 ഏൽപ്പിച്ചു. ഇതിൽ തിരിമറി നടത്തി.
പട്ടികവർഗ കുടുംബശ്രീ യൂനിറ്റുകൾക്ക് വിതരണം ചെയ്യുന്ന ആട് വളർത്തൽ പദ്ധതി നടപ്പാക്കുന്നതിന് പ്രതിക്ക് മറ്റൊരു 2,08,000 കൂടി ഏൽപ്പിച്ചു. പട്ടികവർഗ ഗുണഭോക്താക്കൾക്ക് ഭവന നിർമാണത്തിനായി വിതരണം ചെയ്യുന്നതിനായി 1,60,000 രൂപ ഏൽപ്പിച്ചു. ഈ തുകയിൽ നിന്ന്, ഗുണഭോക്താക്കൾക്ക് തുക വിതരണം ചെയ്യാതെ 80,000 രൂപ ദുരുപയോഗം ചെയ്തു. ആകെ 4,39,240 തട്ടിയെടുത്തതായി വിജിലൻസ് കണ്ടെത്തിയിരുന്നു.
ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തി. അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വിചാരണ വേളയിൽ തെളിവുകളൊന്നും ഹാജരാക്കാൻ ട്രൈബൽ ഓഫിസർക്ക് കഴിഞ്ഞില്ല. വികാസ്ഭവനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡിവലപ്മെന്റ് ഓഫീസിലെ സ്പെഷൽ എക്സ്റ്റൻഷൻ ഓഫീസർ മാത്യു ജോർജ്. പട്ടികവർഗ വകുപ്പിൽ വലിയതോതിൽ ഫണ്ട് തട്ടിപ്പ് നടക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നത് അസാധാരണമാണ്. ആഭ്യന്തര ഓഡിറ്റ് വിഭാഗം വകുപ്പിൽ ദുർബലമാണ്. ഗുണഭോക്താക്കൾ പരാതി നൽകിയതിനാലാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.