അതിരപ്പിള്ളി: ഏഴു മാസം ഗർഭിണിയായിരുന്ന ആദിവാസി യുവതി വനത്തിൽ പ്രസവിച്ചു. കുഞ്ഞ് മരിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. മുക്കംപുഴ ഊരിലെ സുബീഷിന്റെ ഭാര്യ മിനിയാണ് (33) മാസം തികയാതെ പ്രസവിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിലേക്കു പോയ മിനി അവിടെവെച്ച് പ്രസവിക്കുകയായിരുന്നെന്നാണ് സൂചന. വിവരമറിഞ്ഞ് ഊരിലുള്ളവർ മിനിയെ കുടിയിൽ എത്തിച്ചു. ആരോഗ്യസ്ഥിതി വഷളായതോടെ ആരോഗ്യപ്രവർത്തകർ കുടിയിലെത്തി പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്കു മാറ്റി.
വനപാലകരുടെ സഹായത്തോടെ കാട്ടിൽനിന്ന് സാഹസികമായാണ് ആശുപത്രിയിൽ എത്തിച്ചത്. കാട്ടിലൂടെ ചുമന്നുകൊണ്ടുപോയ യുവതിയെ റബർ വള്ളത്തിൽ പുഴ കടത്തി അക്കരെയുള്ള റോഡിൽ എത്തിച്ചു. തുടർന്ന് ആംബുലൻസിൽ രാത്രി 7.30ഒാടെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത് ഗോപിനാഥ്, പബ്ലിക് ഹെൽത്ത് നഴ്സ് ആർ. തങ്കഭായ്, ജോമി സി. ജെയിംസ്, എം. മഹേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.എം. മനോജ്, വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.ഒ. ജോയി, വനപാലകരായ ജോർജ് അഗസ്റ്റിൻ, പി.എസ്. ഷിജിൻ, ആംബുലൻസ് ഡ്രൈവർ വി.എസ്. വിഷ്ണു, നഴ്സിങ് ഓഫിസർ അജിത കെ. മോഹൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.