ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഒാർഡിനൻസിൽ ഇടപെടില്ലെന്ന് ചീഫ് ജസ് റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
ഒാർഡിനൻസ് ചോദ്യം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സമർപ്പിച്ച ഹരജി തള്ളിയാണ് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. മുത്തലാഖ് ഒാർഡിനൻസ് ഭരണഘടന വിരുദ്ധമായതിനാൽ റദ്ദാക്കണമെന്നായിരുന്നു സമസ്ത ഹരജി. ഹരജി പരിഗണിച്ചുവെങ്കിലും വാദത്തിലേക്ക് കടക്കാൻപോലും തയാറാകാതെ കോടതി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.