തിരുവനന്തപുരം: മുത്തലാഖ് നിരോധന നിയമത്തിലൂടെ ഏകസിവിൽ കോഡ് നടപ്പാക്കാനാണ് ബി.ജെ.പി സർക്കാർ ലക്ഷ്യമിടുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ. ഈ അഭിപ്രായം തന്നെയാണ് കോൺഗ്രസ് പാർട്ടിക്കുമുള്ളത്. ശരീഅത്തിൽ ഊന്നിയുള്ള നിയമനിർമാണമാണ് വിഷയത്തിൽ വേണ്ടതെന്നും ഹസൻ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമം മുത്തലാഖ് നിരോധിക്കാനുള്ളതല്ല. ഏകസിവിൽ കോഡ് നടപ്പാക്കാനുള്ള സംഘപരിവാർ-ബി.ജെ.പി അജണ്ടയാണിത്. മതപണ്ഡിതന്മാർ, മുസ് ലിം സംഘടനകൾ, സ്ത്രീ സംഘടനകൾ എന്നിവയുമായി ചർച്ച ചെയ്ത് ഒരു നിയമം കേന്ദ്രസർക്കാറിന് കൊണ്ടുവന്നു കൂടെയെന്നും ഹസൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.