അബൂദബി: മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്ന ചില തല്പ ര കക്ഷികളുടെ പ്രചാരണം വസ്തുതാപരമായി ശരിയല്ലെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക ്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പ്രസ്താവനയിൽ അറിയിച്ചു. മുത്തലാഖ് ബില്‍ ലോക്സ ഭയില്‍ വരുമ്പോള്‍ ചര്‍ച്ചക്കു ശേഷം ബഹിഷ്കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ കക് ഷികളുടെ തീരുമാനം. എന്നാല്‍, ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചു.
ആ സാഹചര്യത്തിൽ മുസ്‍ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ താനും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. അതിനാലാണ്, പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെൻറില്‍ ഹാജരാവാതിരുന്നത്. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസായ ദിവസം ലോക്സഭയില്‍ ഹാജരാകാത്ത സംഭവത്തിൽ വിമർശനം ഉയർന്ന സാഹചര്യത്തിൽ വാർത്താകുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിവാദ ബിൽ ചർച്ചക്ക് വന്ന ദിവസം സഭയിൽ ഹാജരാകാതെ മുസ്‍ലിം ലീഗ് എം.പിയായ പി.കെ കുഞ്ഞാലിക്കുട്ടി പ്രവാസിയുടെ മകന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ തന്നെ നിന്നുവെന്നാണ് ആരോപണം. സംഭവം സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.