നോർക്ക റൂട്ട്സ് : ട്രിപ്പിള്‍ വിൻ പ്രോഗ്രാം രണ്ടാം ഘട്ട അഭിമുഖം നവംബർ രണ്ട് മുതൽ

തിരുവനന്തപുരം: ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജന്‍സി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും നോർക്ക റൂട്ട്സും സംയുക്തമായി നടത്തുന്ന നഴ്സിങ്ങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പ്രോഗ്രാമിൻറെ രണ്ടാം ഘട്ടത്തിലേയ്ക്ക് അപേക്ഷിച്ച 600 പേരുടെ ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഇവർക്കായുള്ള അഭിമുഖം നവംബർ രണ്ട് മുതൽ 11 വരെ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ നടത്തും. ഷോർട്ട് ലിസ്റ്റിലുള്ളവർക്ക് ഇന്‍റര്‍വ്യൂ സ്ലോട്ടുകൾ ഇമെയില്‍ വഴി അറിയിച്ചിട്ടുണ്ട്. ലഭിക്കാത്തവർ നോര്‍ക്ക-റൂട്ട്സിന്‍റെ ടോൾ ഫ്രീ നമ്പറായ 1800-425-3939 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നഴ്സുമാര്‍ക്കായി നോർക്കയും ജർമ്മൻ ഏജൻസികളും സംയുക്തമായി നടത്തുന്ന ഓണ്‍ലൈൻ ഏകദിന അവബോധ പരിപാടി ഒക്ടോബർ 25 ന് ഉച്ചക്ക് രണ്ടിന് നടക്കും. നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ജർമ്മനിയിലെ തൊഴിൽ സാഹചര്യം, ജീവിതപങ്കാളിക്കും കുട്ടികള്‍ക്കുമുള്ള വിസ സംബന്ധിച്ച വിവരങ്ങൾ രജിസ്റ്റേര്‍ഡ് നഴ്സ് ആയി മാറുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയയെല്ലാം ജർമ്മൻ അധികൃതരില്‍ നിന്നുതന്നെ ചോദിച്ചറിയാനു ള്ള അവസരം ഈ പരിപാടിയിൽ നിന്ന് ലഭിക്കും.

ജർമ്മൻ ഭാഷയിൽ ബി1,ബി2 ലെവൽ അംഗീകൃത യോഗ്യതയുള്ളവരും എന്നാല്‍ ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരുമായ ഉദ്യോഗാർഥികള്‍ക്ക് വേണ്ടി പ്രത്യേക ഇന്‍റര്‍വ്യൂകൾ നടത്തുന്നതിന് ജർമ്മൻ ഏജന്‍സി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ജർമ്മൻ ഭാഷയിൽ ബി1/ബി2 ലെവല്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍(സ്പീക്കിംഗ്, ലിസണിംഗ്, റീഡിംഗ്, റൈറ്റിംഗ് എന്നീ നാല് മൊഡ്യൂളുകളും പാസ്സായവര്‍ മാത്രം) triplewin.norka@kerala.gov.in എന്ന ഇമെയിലില്‍ അവരുടെ സിവി, ജർമ്മൻ ഭാഷാ സര്‍ട്ടിഫിക്കറ്റ് എന്നിവ അയക്കാവുന്നതാണെന്നും നോര്‍ക്ക ചീഫ് എക്സി്ക്യൂട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

Tags:    
News Summary - Triple Win Program: Phase 2 Interview From November 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.