സിനിമ സംവിധായകൻ ദീപക് അരശ് നിര്യാതനായി

ബംഗളൂരു: കന്നടയിലെ പ്രശസ്ത സംവിധായകനും നടി അമൂല്യയുടെ സഹോദരനുമായ ദീപക് അരസ് (42) നിര്യാതനായി.

മാനസോളജി, ഷുഗർ ഫാക്ടറി എന്നീ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ സംവിധായകനാണ് ദീപക്. വൃക്ക സംബന്ധമായ അസുഖത്തെതുടർന്ന് ബംഗളൂരു ആർ.ആർ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൃതദേഹം സ്വദേശമായ നാഗമംഗലയിലേക്ക് കൊണ്ടുപോവും മുമ്പ് അന്ത്യകർമങ്ങള്‍ക്കായി വ്യാളികാവലിലെ വസതിയില്‍ എത്തിക്കും. 2011ല്‍ മാനസോളജി എന്ന ചിത്രം സംവിധാനം ചെയ്താണ് അരങ്ങേറ്റം. സഹോദരി അമൂല്യയായിരുന്നു നായിക. അവസാന ചിത്രമായ ഷുഗർ ഫാക്ടറി 2023ലാണ് റിലീസായത്. പുതിയൊരു ചിത്രത്തിന്റെ പ്ലാനിങ്ങിനിടെയാണ് ആരോഗ്യനില മോശമാകുന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Tags:    
News Summary - Director Deepak Aras passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.