തൃശൂർ: വർണ, ശബ്ദഘോഷ പെരുമയുടെ സാമ്പിൾ വിസ്മയം ഇന്ന്. കർശന നിയന്ത്രണങ്ങൾെക്കാപ്പം പുതിയ നിബന്ധനകളും ഉണ്ടെങ്കിലും ഗരിമ ഒട്ടും ചോരാത്ത കരിമരുന്നിെൻറ ഇന്ദ്രജാലത്തിനായി പുരുഷാരം കാത്തിരിക്കുകയാണ്. തൃശൂർപൂരം സാമ്പിൾ വെടിെക്കട്ടിൽ അഡാർ അമിട്ടുകളും ഡിജിറ്റൽ ശബ്ദവുമൊക്കെയായി സാമ്പിൾ തകർക്കുമെന്നാണ് കരാറുകാരുടെ വാദം.
നിലഅമിട്ടുകൾ, മുരൾച്ചയോടെ പൊട്ടിത്തിമർത്ത് വിണ്ണിൽ വർണം വിതറുന്ന അമിട്ടുകൾ, ചെറിയ ഗുണ്ടുകൾ എന്നിവയിലെ പരീക്ഷണങ്ങളും സാമ്പിളിെൻറ സവിശേഷതയാണ്. ഇന്ന് ഇതൾ വിരിയുന്ന സാമ്പിളിൽ നിന്നറിയാം പൂരം പെയ്ത്തിെൻറ ഗാംഭീര്യം. ഇരു വിഭാഗത്തിെൻറയും തട്ടകക്കാർ നിമിഷങ്ങൾ എണ്ണി കാത്തിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി ഏഴിന് സാമ്പിൾ വെടിക്കെട്ടിന് തുടക്കം കുറിക്കും.
പാറമേക്കാവ് വിഭാഗമാണ് ഇത്തവണ സാമ്പിളിന് ആദ്യം തിരികൊളുത്തുക. മാലപ്പടക്കവുമുണ്ടാകും. വെടിക്കെട്ട് പുരകളിൽ ഒരുക്കങ്ങൾ പൂർത്തിയായി. പൂരാവനാഴിയിലെ നീക്കിയിരിപ്പിെൻറ പ്രതിഫലനമാവും സാമ്പിൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.