തൃശൂർ: സൂചി കുത്താനിടയില്ലാത്ത വിധം പുരുഷാരം നിറഞ്ഞുനിൽക്കുമായിരുന്ന പൂര ദിനമായ ശനിയാഴ്ച തൃശൂർ തേക്കിൻ കാട് ഏറെക്കുറെ ശൂന്യമായിരുന്നു. രാവിലെ വെയിലെത്തും മുേമ്പ എത്താറുള്ള കണിമംഗലം ശാസ്ത്രാവ് വടക്കുന്നാഥനെ കണ്ടില്ല. മഠത്തിൽ വരവിെൻറ പഞ്ചവാദ്യവും ഇലഞ്ഞിതറക്കലിലെ പാണ്ടിയും മുഴങ്ങിയില്ല. കുടമാറ്റത്തിെൻറ ദൃശ്യപ്പെരുക്കവും പുലർച്ചെയുള്ള വർണമഴയും ഓർമയിലാണ് ഇത്തവണ.
കോവിഡിെൻറ പശ്ചാത്തലത്തിൽ താന്ത്രികച്ചടങ്ങിലൊതുക്കി രാവിലെ ഒൻപതോടെ തിരുവമ്പാടിയും പാറമേക്കാവും നടയടച്ചു. തേക്കിൻകാട് വിജനമായി. അപൂർവം ചിലർ മാസ്കും ധരിച്ച് പുറമെനിന്ന് ക്ഷേത്രം ദർശിച്ച് മടങ്ങി. ഇത്തവണ ഇങ്ങനെയാണ് പൂരം.ഇതിനുമുമ്പ് 1962 ൽ ഇന്ത്യ- ചൈന യുദ്ധകാലത്തായിരുന്നു തൃശൂർ പൂരം റദ്ദാക്കിയത്.
പൂരം ചടങ്ങിലൊതുക്കിയ ചരിത്രമുണ്ടെങ്കിലും ഒരാനപ്പുറത്തെ എഴുന്നള്ളിപ്പ് പേരിന് നടത്തിയിരുന്നു. ഇത്തവണ അതും ഉണ്ടായില്ല. പാറമേക്കാവ് ദേവസ്വം അതിനുള്ള അനുമതിക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. പൂരത്തിൽ പങ്കാളികളായ എട്ടുഘടക ക്ഷേത്രങ്ങളും നിത്യചടങ്ങുകൾക്ക് ശേഷം അടഞ്ഞുതന്നെ കിടന്നു. അടുത്ത വർഷം പൂരം കെങ്കേമമാക്കാമെന്ന പ്രതീക്ഷയിലാണ് പൂരം നടത്തിപ്പുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.