ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയതിനെതിരെ സമർപ്പിച്ച ഹരജികളിൽ അടിയന്തരവാദത്തിന് കേരളം സുപ്രീംകോടതിയെ സമീപിച്ചു. തിങ്കളാഴ്ച തന്നെ ഹരജികൾ കേൾക്കണമെന്നും അന്നെത്ത പട്ടികയിൽനിന്ന് ഹരജി ഒഴിവാക്കരുതെന്നും കേരള സർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം, തിരുവനന്തപുരം വിമാനത്താവളം 50 വർഷേത്തക്ക് അദാനിക്ക് വിട്ടുകൊടുത്തതിന് ന്യായീകരണവുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ രംഗത്തുവന്നു. കെ.എസ്.ആര്.ടി.സി കൊണ്ടുനടക്കാൻ കഴിയാത്ത കേരള സർക്കാറിനെങ്ങനെ വിമാനത്താവളം കൊണ്ടുനടക്കാൻ കഴിയുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ ചോദിച്ചു.
ലേലത്തില്‍ പങ്കെടുത്ത ശേഷം കൈമാറ്റം ശരിയല്ലെന്ന വിചിത്ര വാദമാണ് മുഖ്യമന്ത്രിയുടേതെന്ന് അദ്ദേഹം ആരോപിച്ചു. 168 കോടി രൂപയായിരുന്നു അദാനി ഗ്രൂപ്പിെൻറ ലേലത്തുക. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ െഡവലപ്മെൻറ് കോര്പറേഷന് മുന്നോട്ടുവെച്ച ലേലത്തുക135 കോടിയാണ്.
കേരള കമ്പനിയുടെ പദ്ധതി നിർദേശം തയാറാക്കിയത് അദാനിയുമായി ബന്ധമുള്ള ഏജന്‍സിയാണെന്ന വിമര്‍ശനമുയർന്നിരുന്നു. വിമാനത്താവളം നടത്തി പരിചയം ഉണ്ടെന്ന് മുഖ്യമന്ത്രി പറയുന്ന കൊച്ചി 'സിയാലി'നെ ലേലത്തില്‍ പങ്കെടുപ്പിക്കാതെ പ്രത്യേകം കമ്പനി രൂപവത്കരിച്ചത് ആരുടെ താൽപര്യമാണെന്ന് മുരളീധരൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.