കൊച്ചി: സ്വകാര്യവത്കരണത്തിെൻറ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരായ കേസ് അന്തിമ വാദത്തിനായി മാറ്റി. വിമാനത്താവളവും െകട്ടിടവും പരിസരവും ഇവർക്ക് 50 വർഷത്തെ പാട്ടത്തിന് കൈമാറാനുള്ള കേന്ദ്ര തീരുമാനം സ്റ്റേ ചെയ്യണമെന്ന ഉപഹരജി മാത്രമായി ഇേപ്പാൾ പരിഗണിക്കുന്നതിൽ പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് വി. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് ടി.ആർ. രവി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പ്രധാന ഹരജി സെപ്റ്റംബർ 15ന് അന്തിമ വാദത്തിനായി മാറ്റുകയായിരുന്നു. സെപ്റ്റംബർ ഒമ്പതിനകം കേസുമായി ബന്ധപ്പെട്ട രേഖകളും വിശദാംശങ്ങളും വിശദീകരണവും സമർപ്പിക്കാൻ കക്ഷികൾക്ക് നിർദേശം നൽകി.
അദാനിക്ക് കരാർ നൽകിയ നടപടിയടക്കം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാറും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപറേഷനും ഉൾപ്പെടെ നൽകിയ ഹരജികളിലാണ് കേന്ദ്ര തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യമുന്നയിച്ച് സംസ്ഥാന സർക്കാർ ഉപഹരജി നൽകിയിരിക്കുന്നത്. ഈ ഹരജികൾ നേരത്തേ ഹൈകോടതി തള്ളിയതാണെങ്കിലും ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി ഇവ വീണ്ടും ൈഹകോടതിയിലേക്ക് തിരിച്ചയക്കുകയായിരുന്നു.
വിമാനത്താവള നടത്തിപ്പിനും വികസന പ്രവർത്തനങ്ങൾക്കുമായി പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള കമ്പനിക്ക് (എസ്.പി.വി) രൂപം നൽകാമെന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വില സർക്കാർ ഓഹരിയായി കണക്കാക്കാമെന്നുമുള്ള ഉറപ്പു ലംഘിച്ച് സ്വകാര്യവത്കരണത്തിന് നടപടികൾ സ്വീകരിച്ചതാണ് പ്രധാന ഹരജിയിൽ ചോദ്യം ചെയ്യുന്നത്. ഇത് പരിഗണനയിലിരിക്കെ അദാനിക്ക് നടത്തിപ്പ് ചുമതല ൈകമാറിയ കേന്ദ്ര തീരുമാനത്തെയാണ് ഉപഹരജിയിലൂടെ സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.