തിരുവനന്തപുരം: തലസ്ഥാനത്തെ കോവിഡ് മരണങ്ങളിൽ ആരോഗ്യവകുപ്പിെൻറതന്നെ റിേപ്പാർട്ടുകളിൽ വ്യത്യസ്ത കണക്കുകൾ. ക്ലസ്റ്ററുകളിലെ കോവിഡ് വ്യാപനം സംബന്ധിച്ച് ആരോഗ്യവകുപ്പ് ആഗസ്റ്റ് ഒമ്പതിന് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം (സ്റ്റേറ്റ് റിപ്പോർട്ട് ഒാൺ ക്ലസ്റ്റർ) 34 മരണങ്ങളാണ് തിരുവനന്തപുരത്തുള്ളത്. എന്നാൽ, ബുധനാഴ്ച വൈകീട്ടുവരെ ആരോഗ്യവകുപ്പിെൻറ ബുള്ളറ്റിനിലും വെബ്സൈറ്റിലും തലസ്ഥാനത്തെ കോവിഡ് മരണം 22 ആണ്. എങ്ങനെയാണ് ഇൗ വൈരുധ്യമെന്ന് വ്യക്തമല്ല. ക്ലസ്റ്റർ റിപ്പോർട്ട് പ്രകാരം ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളായ പൂന്തുറയിൽ 13ഉം കരുംകുളത്ത് 15ഉം മരണങ്ങളാണ്.
എല്ലാ മരണങ്ങളും കോവിഡ് മരണമായി കണക്കാക്കാറില്ലെന്നാണ് ആരോഗ്യവകുപ്പിെൻറ വിശദീകരണം. ചൊവ്വാഴ്ചവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ഒൗദ്യോഗികമായി സ്ഥിരീകരിച്ചത് 120 മരണങ്ങളാണ്. എന്നാൽ, ഒാരോ ജില്ലയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങള് അനൗദ്യോഗിക കണക്ക് പ്രകാരം 214 ആയി. ലോകാരോഗ്യസംഘടന നിശ്ചയിച്ച മാനദണ്ഡമനുസരിച്ചാണ് കോവിഡ് മരണം കണക്കാക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
അർബുദമടക്കം ഗുരുതരരോഗങ്ങളുള്ളവർ കോവിഡ് പോസിറ്റിവായിരിക്കെ മരിച്ചാലും ഇത് കോവിഡ് മരണമായി എണ്ണിെല്ലന്ന് നേരത്തേ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. കോവിഡ് മരണങ്ങൾ സംബന്ധിച്ച് അവ്യക്തത തുടരുന്നതിനിടെ മൃതദേഹം വിട്ടുനൽകൽ നേരത്തേയാക്കുന്നതിന് നടപടികൾ ലളിതമാക്കി ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. മൂന്ന് സാമ്പിളുകളാണ് മൃതദേഹത്തിൽനിന്നെടുക്കുന്നത്. ഇതിൽ ആദ്യത്തേത് എക്സ്പ്രസ്-നാറ്റ് പരിശോധനക്കയക്കും. രണ്ടാമത്തെ സാമ്പിൾ ആലപ്പുഴ എൻ.െഎ.വിയിലേക്കും അയക്കും. മൂന്നാമത്തെ റിസർവായി സൂക്ഷിക്കും.
ആദ്യ സാമ്പിളിലെ പരിേശാധനഫലം (എക്സ്പ്രസ് നാറ്റ്) താൽക്കാലിക ഫലമായി പ്രഖ്യാപിക്കും. ആലപ്പുഴ എൻ.െഎ.വിയിൽനിന്നുള്ള പരിശോധനഫലവും മരിച്ചയാളുടെ മുഴുവൻ മെഡിക്കൽ വിശദാംശങ്ങളും പരിശോധിച്ചശേഷമാണ് അന്തിമഫലവും മെഡിക്കൽ റിപ്പോർട്ടും പുറത്തുവിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.