????????????? ???? ???????????? ???????? ????? ?????? ???????????????????????...

സ്വപ്നയെയും സന്ദീപിനെയും വൈദ്യപരിശോധനക്ക് വിധേയരാക്കി

കൊച്ചി: യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​​​െൻറ ഡി​പ്ലോ​മാ​റ്റി​ക്​ ബാ​ഗേ​ജിലൂടെ സ്വ​ർ​ണം ക​ട​ത്തി​യ​ കേ​സിൽ ബംഗളൂരുവിൽ പിടിയിലായ ര​ണ്ടാം പ്ര​തി സ്വ​പ്​​ന സു​രേ​ഷിനെയും സ​ന്ദീ​പ്​ നാ​യ​രെയും വൈദ്യപരിശോധനക്ക് വിധേയരാക്കി. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ആലുവയിലെത്തിയപ്പോൾ വൈദ്യപരിശോധനക്കായി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനത്തെത്തിക്കും. ശേഷം പ്രതികളെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കും.


റോഡ് മാർഗം സേലം, വാളയാർ, ചാലക്കുടി വഴിയാണ് ഇരുവരെയും എത്തിച്ചത്. കേരളത്തിലേക്ക് വരുന്നവഴി വടക്കഞ്ചേരിക്ക് സമീപം സ്വപ്ന സഞ്ചരിച്ച വാഹനം പഞ്ചറായി. ഇതേതുടർന്ന് സ്വപ്നയെ നാ​ലാം പ്ര​തിയായ സന്ദീപ് നായർ സഞ്ചരിക്കുന്ന വാഹനത്തിലേക്ക് മാറ്റിയാണ് എൻ.ഐ.എ വാഹനവ്യൂഹം യാത്ര തുടർന്നത്. വാളയാർ ചെക്ക്പോസ്റ്റ്, പാലിയേക്കര ടോൾപ്ലാസ, അങ്കമാലി എന്നിവിടങ്ങളിൽ വാഹനവ്യൂഹത്തിനുനേരെ പ്രതിഷേധമുണ്ടായി. ഇരുവരെയും എത്തിക്കുന്നതിന്‍റെ ഭാഗമായി ക​സ്​​റ്റം​സിന്‍റെ കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം ഓ​ഫി​സ​ു​ക​ളി​ൽ സി.​ഐ.​എ​സ്.​എ​ഫിന്‍റെ​ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി.

എൻ.ഐ.എയുടെ പിടിയിലായ സ്വർണക്കടത്ത് കേസ് പ്രതികൾ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ
 

​ഒ​ളി​വി​ൽ​പോയി​ എട്ടാം ദി​വ​സ​ം ശനിയാഴ്ച രാത്രി ഏഴോടെയാണ് ഇരുവരും പിടിയിലാകുന്നത്. ബം​ഗ​ളൂ​രു കോ​റ​മം​ഗ​ല​യി​ലെ സു​ധീ​ന്ദ്ര​റാ​യ്​ എ​ന്ന​യാ​ളു​ടെ ഫ്ലാ​റ്റി​ൽ  നി​ന്നാ​ണ്​​ എ​ൻ.​െ​എ.​എ സം​ഘം ഇ​രു​വ​രെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​​ത്ത​ത്. സ​ന്ദീ​പി​​​െൻറ ഫോ​ൺ​വി​ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷ​ണ​മാ​ണ്​ താ​മ​സ​സ്​​ഥ​ലം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​തെ​ന്നാ​ണ്​ വി​വ​രം. ഇ​ന്ന​ലെ​യും സ​ന്ദീ​പി​​​െൻറ  തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇൗ ​സ​മ​യം വ​ന്ന ഫോ​ൺ​കോ​ൾ ആ​ണ്​ നി​ർ​ണാ​യ​ക​മാ​യ​ത്. കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ്​ സ്വ​പ്​​ന ബം​ഗ​ളൂ​രു​വി​ൽ​ ക​ഴി​ഞ്ഞി​രു​ന്ന​ത്​​.

കേ​സി​ൽ എ​ഫ്.​െ​എ.​ആ​ർ സ​മ​ർ​പ്പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രെ​യും എ​ൻ.​െ​എ.​എ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ, കേ​സി​ലെ നാ​ല്​ പ്ര​തി​ക​ളി​ൽ മൂ​ന്നു​പേ​രും പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പി.​എ​സ്. സ​രി​ത്​ നേ​ര​ത്തേ ക​സ്​​റ്റം​സ്​ ക​സ്​​റ്റ​ഡി​യി​ലാ​ണ്. യു.​എ.​ഇ​യി​ൽ നി​ന്ന്​ പാ​ർ​സ​ൽ ഒ​രു​ക്കി​യ കൊ​ച്ചി സ്വ​ദേ​ശി ഫാ​സി​ൽ ഫ​രീ​ദാ​ണ്​ പ്ര​തി​ക​ളി​ൽ ഇ​നി പി​ടി​യി​ലാ​വാ​നു​ള്ള​ത്. 

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളെ പി​ടി​കൂ​ടി എ​ന്ന ഒ​രു വ​രി സ​ന്ദേ​ശ​മാ​ണ്​ എ​ൻ.​െ​എ.​എ കൊ​ച്ചി ക​സ്​​റ്റം​സി​നു കൈ​മാ​റി​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഒ​ന്നും എ​ൻ.​െ​എ.​എ വെ​ളി​പ്പെ​ടു​ത്താ​ൻ തയാ​റാ​യി​ട്ടി​ല്ല.

Latest Video:

Full View
Tags:    
News Summary - trivandrum gold smuggling case Swapna Suresh and Sandeep Nair will be brought to Kerala today-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.