തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെയും സർക്കാറിനെയും കൂടുതൽ കുരുക്കിലാക്കി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഒാഫിസിലെ രണ്ട് ഉദ്യോഗസ്ഥരെ കൂടി ചോദ്യം ചെയ്യാൻ നടപടി ആരംഭിച്ചു.
ദിവസങ്ങൾക്കകം മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫുകൾക്ക് നോട്ടീസ് നൽകുമെന്നാണ് വിവരം. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെന കൂടാതെ മുഖ്യമന്ത്രിയുടെ ഒാഫിസിലെ മറ്റു ചിലർക്ക് കൂടി സ്വർണക്കടത്ത് ഉൾപ്പെടെ ഇടപാടുകൾ അറിയാമായിരുന്നെന്ന നിഗമനത്തിലാണ് ഇ.ഡി.
തെൻറ ഒാഫിസിലേക്ക് അന്വേഷണം വന്നോെട്ടയെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി, അന്വേഷണം അങ്ങോട്ട് തിരിയുേമ്പാൾ എന്ത് നിലപാടെടുക്കുമെന്നത് നിർണായകമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കുേമ്പാൾ അത് രാഷ്ട്രീയമായി സർക്കാറിനെയും ഭരണമുന്നണിയെയും പ്രതിരോധത്തിലാക്കും.
നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തുന്ന വിവരം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വപ്ന മൊഴി നൽകിയെന്ന് ഇ.ഡി അവകാശപ്പെടുന്നു. സ്വപ്നയും ശിവശങ്കറും തമ്മിൽ നേരത്തേ നടത്തിയ ചില വാട്സ്ആപ് ചാറ്റുകൾ കാണിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇൗ വെളിപ്പെടുത്തൽ.
കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ സംഭവം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലർക്കും അറിയാമായിരുന്നെന്ന് സ്വപ്ന സുരേഷിെൻറ മൊഴി. ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിനൊപ്പം സ്വപ്ന സുരേഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽനിന്നാണ് നിർണായക വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചത്.
സ്വർണക്കടത്തും നയതന്ത്ര ചാനൽ വഴി നടന്ന ഇലക്ട്രോണിക് കള്ളക്കടത്തും സംബന്ധിച്ച എല്ലാ കാര്യങ്ങളും ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലർക്കും അറിയാമായിരുന്നുവെന്നാണ് സ്വപ്ന നൽകിയ മൊഴി. കൈക്കൂലി ലക്ഷ്യംവെച്ച് സർക്കാർ പദ്ധതികളിലെ നിർണായക വിവരങ്ങൾ സ്വപ്നക്ക് കൈമാറിയിരുന്നതായും ഇ.ഡി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുമ്പാകെ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
യൂനിടാക് ബിൽഡേഴ്സ് നൽകിയ കമീഷൻ, കോൺസുലേറ്റിലെ ഖാലിദിനുള്ള പങ്ക് എന്നിവ ശിവശങ്കറിന് വ്യക്തമായി അറിയാമായിരുന്നു. ഒരു കോടി രൂപ സൂക്ഷിച്ചിരുന്ന ലോക്കർ തുടങ്ങിയത് ശിവശങ്കറുടെ നിർദേശപ്രകാരമായിരുന്നെന്ന് സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലും ആവർത്തിച്ച് സമ്മതിച്ചതായും ഇ.ഡി ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.