തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ സ്റ്റുഡൻറ്സ് മാസികയുടെ വരിസംഖ്യ നൽകാൻ വിസ്സമ്മതിച്ച വിദ്യാർഥിയെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചതായി പരാതി. മന്ത്രി ടി.പി. രാമകൃഷ്ണെൻറ േപഴ്സനൽ സ്റ്റാഫ് അംഗത്തിൻറെ ഡ്രൈവർ ഭുവനചന്ദ്രെൻറ മകനും ഫിലോസഫി രണ്ടാംവർഷ വിദ്യാർഥിയുമായ അരവിന്ദിന് നേരെയായിരുന്നു ആക്രമണം. അരവിന്ദിെൻറ പരാതിയിൽ അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേൻറാൺമെൻറ് പൊലീസ് കേസെടുത്തു. മർദനത്തിൽ മനംനൊന്തും ഭീഷണിയെതുടർന്നും കോളജിലെ പഠനം ഉപേക്ഷിച്ചതായി അരവിന്ദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അരവിന്ദ് പറയുന്നത് ഇങ്ങനെ: -കഴിഞ്ഞ ബുധനാഴ്ച കോളജ് ഗ്രൗണ്ടിൽ നിൽക്കുമ്പോഴാണ് എസ്.എഫ്.ഐ നേതാക്കൾ സ്റ്റുഡൻസ് മാസികയുടെ വരിസംഖ്യ ആവശ്യപ്പെട്ട് എത്തിയത്. 120 രൂപയാണ് വാർഷിക വരിസംഖ്യ. എന്നാൽ 200 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം മറ്റൊരാവശ്യം പറഞ്ഞ് യൂനിറ്റ് കമ്മിറ്റി ഭാരവാഹി 400 രൂപ വാങ്ങിയിട്ടുണ്ടെന്നും ഇനി പണം ഇല്ലെന്നും താൻ പറഞ്ഞു. അവിടെെവച്ചു പത്തംഗസംഘം തന്നെ മർദിച്ചു. ശേഷം യൂനിറ്റ് കമ്മിറ്റി ഓഫിസിൽ കൊണ്ടുപോയും മർദിച്ചു.
പിന്നീട് അച്ഛെൻറ നിർദേശപ്രകാരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് കേെസടുത്തതോടെ എസ്.എഫ്.ഐക്കാരുടെ ഭാഗത്തുനിന്ന് കൂടുതൽ ഭീഷണിയുണ്ടായി. ഇതോടെ കോളജിലെ പഠനം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, സംഭവത്തിൽ എസ്.എഫ്.ഐക്ക് പങ്കില്ലെന്നും പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തെ ചൊല്ലി കോളജിലെ രണ്ട് വിദ്യാർഥികൾ തമ്മിൽ അടിപിടി ഉണ്ടായതാണെന്നും ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസ് എടുക്കണമെന്നും എസ്.എഫ്.ഐ ജില്ല സെക്രട്ടറി പ്രതിൻസാജ് കൃഷ്ണ പ്രതികരിച്ചു. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് കേെസടുത്തതെന്നും നേരത്തെയും അരവിന്ദിന് നേരെ അക്രമണം നടെന്നന്നും കേൻറാൺമെൻറ് സി.ഐ പ്രസാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.