തിരുവനന്തപുരം: എസ്.എഫ്.ഐയുടെ അതിരുവിട്ട സംഘടനാപ്രവർത്തനം മൂലം പഠിക്കാൻ കഴിയുന്നില്ലെന്നാരോപിച്ച് യൂനിവേഴ്സിറ്റി കോളജിൽ ഒന്നാംവർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. വ്യാഴാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷാകർത്താക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
വെള്ളിയാഴ്ച രാവിലെ കാമ്പസിനകത്തെ ലേഡീസ് റൂമിൽ രക്തം വാർന്നുകിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തി. തുടർന്ന് പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പരീക്ഷ സമയത്തും ക്ലാസ് സമയങ്ങളിലും വിദ്യാർഥി യൂനിയന്‍ നേതാക്കള്‍ നിര്‍ബന്ധിച്ച് ക്ലാസില്‍നിന്ന് പുറത്തിറക്കി പരിപാടികള്‍ക്ക് പങ്കെടു`��്പിക്കുന്നതായും ക്ലാസുകളിൽ കയറാൻ കഴിയാത്തതിനാൽ ഇേൻറണല്‍ മാര്‍ക്കില്‍ കുറവുണ്ടാകുന്നെന്നും ആരോപിക്കുന്ന രണ്ടുപേജുള്ള ആത്മഹത്യകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ഇതുസംബന്ധിച്ച് പ്രിൻസിപ്പലിനോട് നേരിട്ട് പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയുമെടുത്തില്ലെന്നും പെൺകുട്ടി പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. പരാതിയെക്കുറിച്ചറിഞ്ഞ എസ്.എഫ്.ഐ നേതൃത്വം ഭീഷണിപ്പെടുത്തി. സുഹൃത്തുകളിൽനിന്ന് ഒറ്റപ്പെടുത്തി, കളിയാക്കി. എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും സംഘടനക്കെതിരായതിനാല് ആരും ഒപ്പം നിന്നില്ല.
ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. മറ്റെന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ച പെണ്‍കുട്ടിയുടെ വിശദ മൊഴിയെടുത്തശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ എന്ന് എസ്.ഐ ശ്യാം അറിയിച്ചു. നന്നായി പഠിക്കുന്ന പെണ്‍കുട്ടി കോളജിലെ ക്ലാസുകള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് നേരത്തേ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.
വിദ്യാര്‍ഥിനിയുടെ ആത്മഹത്യശ്രമം: കെ.എസ്.യു മാര്‍ച്ചിനു നേരെ ജലപീരങ്കി
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ കമീഷണർ ഓഫിസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ജലപീരങ്കിയിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
ശനിയാഴ്ച്ച ഉച്ചക്ക് 12.45 ഓടെ ആരംഭിച്ച മാര്‍ച്ച് സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിനു സമീപം പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തർ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ പ്രവർത്തകർ പൊലീസിനു നേരെ തിരിഞ്ഞു.
ഇവരെ പിരിച്ചുവിടാൻ അവസാനം പൊലീസ് ലാത്തിവീശുകയായിരുന്നു. തുടര്‍ന്ന് റോഡ് ഉപരോധിച്ച നേതാക്കളെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.