തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് എം.എ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർഥിയും കെ.എസ്. യു യൂനിറ്റ് അംഗവുമായ നിതിൻരാജിന് യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ മർദനമേറ്റു. ഇടത് ക ൈക്കും മുഖത്തും പരിക്കേറ്റ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ു. കൈയുടെ പരിക്ക് ഗുരുതരമാണ്.
കേസെടുത്തതായി മ്യൂസിയം പൊലീസ് അറിയിച്ചു. നിതിൻ രാജിെൻറ മുറിയിൽ താമസിക്കുന്ന സുദേവ് എന്ന വിദ്യാർഥിക്കും മർദനമേറ്റു. നിതിൻരാജിെ ൻറ സാധനങ്ങൾ മുറിയിൽനിന്ന് എടുക്കാൻ പോയ സമയത്തായിരുന്നത്രെ മർദനം. സുദേവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം.എസ്.എഫ്.ഐ പ്രവർത്തകരാണ് മർദിച്ചതെന്ന് കെ.എസ്.യു ആരോപിച്ചു.
എസ്.എഫ്.െഎ പ്രവർത്തകനായ മഹേഷിെൻറ നേതൃത്വത്തിലായിരുന്നു മർദനമെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മേഹഷിെൻറ നേതൃത്വത്തിലെ സംഘം നിതിൻരാജിെൻറ മുറിയിലെത്തി ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി മർദിച്ചതായാണ് പരാതി. കൈ പിടിച്ചൊടിച്ചതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായും മുഴുവൻ പേരെയും പിടികൂടണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. യൂനിവേഴ്സിറ്റി കോളജിൽ യൂനിറ്റ് ആരംഭിച്ചതുമുതൽ എസ്.എഫ്.ഐ നിതിൻരാജിനെ ലക്ഷ്യമിട്ടതായും ഇതാണ് അക്രമത്തിൽ കലാശിച്ചതെന്നും കെ.എസ്.യു ആരോപിച്ചു. നിതിൻരാജിനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
പഠിപ്പുമുടക്കിയ മൂന്ന് പേർക്ക് സസ്പെൻഷൻ തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി നിതിൻരാജിനെ എസ്.എഫ്.െഎ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് പഠിപ്പുമുടക്കിന് നേതൃത്വം നൽകിയ മൂന്ന് കെ.എസ്.യു പ്രവർത്തകർക്ക് സസ്പെൻഷൻ. എസ്.എഫ്.െഎ പ്രവർത്തകനെ മർദിച്ചെന്ന പരാതിയിലാണ് സസ്പെൻഷൻ. ഒന്നാം വർഷ ബി.എ ഇക്കണോമിക്സിലെ പി.ടി അമൽ, രണ്ടാം വർഷ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയിലെ ബോബൻ, രണ്ടാം വർഷ ബി.എ പൊളിറ്റിക്കൽ സയൻസിലെ എസ്. അച്യുത് എന്നിവരെയാണ് പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തത്.
പ്രകടനത്തിൽ പെങ്കടുത്ത കെ.എസ്.യു പ്രവർത്തകർക്കെതിരെ എസ്.എഫ്.െഎ ഭീഷണി മുഴക്കിയിരുന്നത്രെ. ഇതിന് പിന്നാലെ മൂന്ന് കെ.എസ്.യു പ്രവർത്തകർ മർദിച്ചെന്ന പേരിൽ ബി.എ മലയാളം വിദ്യാർഥിയെകൊണ്ട് എസ്.എഫ്.െഎ പ്രിൻസിപ്പലിന് പരാതി നൽകിക്കുകയായിരുന്നെന്നാണ് വിവരം. ചില പെൺകുട്ടികളിൽനിന്ന് എസ്.എഫ്.െഎ പരാതി എഴുതിവാങ്ങിയതായി കെ.എസ്.യു ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.