അബദ്ധം പ്രസംഗിച്ചപ്പോൾ ട്രോൾ മഴ; തെറ്റ് സമ്മതിച്ച് പി.​െക. ഫിറോസ്​

മലപ്പുറം: രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാഗാന്ധിയെന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂ രിലാണെന്നും പ്രസംഗിച്ച മുസ്​ലിം യൂത്ത് ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂ ക്ഷവിമർശനം. കഴിഞ്ഞദിവസം യൂത്ത് ലീഗ്​ യുവജനയാത്രയുടെ പട്ടാമ്പിയിലെ സ്വീകരണസമ്മേളനത്തിൽ സംസാരിക്കവെയാണ് ഫിറോസ് അബദ്ധം പറഞ്ഞത്.

പ്രസംഗം വൈറലായതോടെ തെറ്റ് സമ്മതിച്ച് അദ്ദേഹം ബുധനാഴ്ച ഫേസ്ബുക്​ പോസ്​റ്റിട്ടു. രാഹുൽ ഗാന്ധിയെ പുകഴ്​ത്തു​േമ്പാഴാണ്​ അദ്ദേഹത്തി​​​െൻറ മുതുമുത്തച്ഛൻ ആർ.എസ്.എസുകാരുടെ വെടിയേറ്റ് മരിച്ച മഹാത്മാഗാന്ധിയാണെന്ന്​ ഫിറോസ്​ പ്രസംഗിച്ചത്​. സ്വന്തം അച്ഛൻ കോയമ്പത്തൂരിൽ ചിന്നിച്ചിതറിയപ്പോൾ ഒരു നോക്കുപോലും കാണാനാവാതെ കണ്ണീരൊലിപ്പിച്ചുനിന്ന ഒരു ചെറുപ്പക്കാരനായിരുന്നു രാഹു​െലന്നും പ്രസംഗത്തിലുണ്ടായിരുന്നു.

ജവഹർലാൽ നെഹ്റുവി​​​െൻറ പേരക്കുട്ടിയെ ഗാന്ധിജിയുടെ പൗത്രനാക്കിയ ഫിറോസിന് ചരിത്രമറിയില്ലെന്നും രാജീവ് കൊല്ലപ്പെട്ടത് ശ്രീപെരുമ്പത്തൂരിലാണെന്നും വിശദീകരിച്ച് സമൂഹമാധ്യമങ്ങളിൽ പരിഹാസങ്ങൾ പ്രവഹിച്ചു. ഇതോടെയാണ്​ ഫിറോസ്​ പോസ്​റ്റിട്ടത്​. താൻ പ്രസംഗിച്ചതിൽ വസ്തുതാപരമായ ചില പിഴവുകളുണ്ട്​. രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാഗാന്ധി എന്നതും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്​ ശ്രീപെരുമ്പത്തൂരിൽ എന്നതിന് പകരം കോയമ്പത്തൂർ എന്നു പറഞ്ഞതും പിഴവ് തന്നെയാണ്. തെറ്റ് ഏറ്റു പറയുകയും തിരുത്തുകയും ചെയ്യുന്നു.

Tags:    
News Summary - troll against pk firoz-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.