ആലപ്പുഴ: ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്ക് മൺസൂൺകാല ട്രോളിങ് നിരോധനത്തിന് സർക്കാർ പ്രത്യേക മാർഗനിർേദശങ്ങൾ പുറപ്പെടുവിച്ചു. മന്ത്രി സജി ചെറിയാെൻറ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലായിരുന്നു തീരുമാനം.
ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താൻ തടസ്സമില്ല. അയൽ സംസ്ഥാന ബോട്ടുകൾ കേരളതീരം വിട്ടുപോകാൻ നിർേദശിക്കും. ഹാർബറുകളിലും ലാൻഡിങ് സെൻററുകളിലും പ്രവർത്തിക്കുന്ന സ്വകാര്യ ഡീസൽ പമ്പുകൾ പൂട്ടാൻ നിർേദശിക്കും. എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് തിരിച്ചറിയൽ കാർഡ് കരുതണം. ആവശ്യമായ ജീവൻരക്ഷ ഉപകരണങ്ങൾ ഇല്ലാത്ത യാനങ്ങൾക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.