തിരുവനന്തപുരം: തൃപ്തി ദേശായിക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടി പദവികളൊന്നും വഹിക്കുന്നില്ലെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാന്‍ സാവകാശംതേടി ദേവസ്വം ബോര്‍ഡ് സാവകാശ ഹരജി നല്‍കാന്‍ തീരുമാനിച്ചത് വൈകിവന്ന വിവേകമാണ്. ശബരിമലയിലെ സംഭവ വികാസങ്ങള്‍ കോണ്‍ഗ്രസ് മുന്‍കൂട്ടി പറഞ്ഞതാണ്.
സുപ്രീംകോടതി അനുകൂലിച്ചിട്ടും മുഖ്യമന്ത്രിയുടെ കടുംപിടിത്തം മനസ്സിലാകുന്നില്ല. വിലകുറഞ്ഞ രാഷ്ട്രീയ നേതാവായി മുഖ്യമന്ത്രി മാറി. ആര്‍.എസ്.എസ്-സി.പി.എം- ബി.ജെ.പി രഹസ്യധാരണയുടെ ഭാഗമാണ് ശബരിമലയിലെ സംഘര്‍ഷാവസ്ഥ. സര്‍വകക്ഷിയോഗത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രിയും പരസ്പരം പ്രകീര്‍ത്തിക്കുന്നതാണ് കണ്ടതെന്നും മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.