തിരുവനന്തപുരം: ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിനായി തിരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുമെന്ന് സീതാറാം യെച്ചൂരി. അതിനുള്ള തന്ത്രങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് ആസൂത്രണം ചെയ്യണം.
ഇന്നത്തെ അവസ്ഥയിൽ ബി.ജെ.പി യെ പരാജയപ്പെടുത്തുന്നതിനാണ് മുൻഗണനയെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. സി.പി.എമ്മിെൻറ 23ാമത് പാർട്ടി കോൺഗ്രസിെൻറ ഭാഗമായി തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടക്കുന്ന ദേശീയസെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളാണ് സി.പി.എം കരട് രാഷ്ട്രീയ രേഖ വിഭാവനം ചെയ്യുന്നത്. നേതാക്കൾ അല്ല നയമാണ് വേണ്ടത്. ഇടത് ശക്തികൾ ഐക്യത്തോടെ ഫാഷിസത്തെ പരാജയപ്പെടുത്താൻ പൊതു പ്രക്ഷോഭത്തിൽ അണിചേരണം. സമരത്തിൽ ഏതൊരു സംഘടനയുമായും കൈകോർക്കുമെന്നും യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.