പ്രദീപ് (ഉൾചിത്രത്തിൽ)

കോൺക്രീറ്റ് മിക്സിങ് മെഷീൻ പ്രവർത്തിപ്പിച്ചുകൊണ്ട് വൃത്തിയാക്കാൻ ശ്രമിച്ചത് ദുരന്തമായി; തല മെഷീനിൽ കുടുങ്ങി, തൽക്ഷണം മരണം

കൊച്ചി: മുപ്പത്തടത്ത് കോൺക്രീറ്റ് മിക്സിങ് യൂനിറ്റിൽ കുടുങ്ങി തൊഴിലാളി മരിച്ചത് മിക്സിങ് യന്ത്രം പ്രവർത്തിപ്പിച്ചുകൊണ്ട് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ. നെടുമ്പാശ്ശേരി കപ്രശ്ശേരി ആലഞ്ചേരി മറ്റത്ത് വീട്ടിൽ സുബ്രൻറെ മകൻ പ്രദീപാണ് (45) മരിച്ചത്. യന്ത്രത്തിൽ തലകുടുങ്ങിയ പ്രദീപ് തൽക്ഷണം മരിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് മുപ്പത്തടം കാട്ടിപ്പറമ്പിൽ വീട് നിർമാണ ജോലിക്ക് ശേഷമാണ് അപകടം. മിക്സിങ് യൂനിറ്റിലെ യന്ത്രം ഓഫ് ചെയ്യാതെ തന്നെ കഴുകുകയായിരുന്നു പ്രദീപ്. ഉൾവശം കഴുകുന്നതിനിടെ അബദ്ധത്തിൽ തല യന്ത്രത്തിൽ കുടുങ്ങുകയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. 

Tags:    
News Summary - Trying to clean it by running a concrete mixing machine turned out to be a disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.