'എല്ലാ ചുമയും കോവിഡല്ല'' -സംസ്ഥാനത്തെ ഏതാണ്ടെല്ലാ സർക്കാർ ആശുപത്രികൾക്കു മുന്നിലും ഇൗ തലക്കെേട്ടാടെ, ആരോഗ്യവകുപ്പ് വിശദമായൊരു പരസ്യം നൽകിയിട്ടുണ്ട്. തുടർന്നുള്ള വരികളിൽ കാര്യങ്ങൾ വ്യക്തവുമാണ്. അതിങ്ങനെയൊണ്: 'രണ്ടാഴ്ചയിൽ അധികാം നീണ്ടുനിൽക്കുന്ന ചുമ, പനി, ഭാരക്കുറവ്, വിശപ്പില്ലായ്മ, രക്തം കലർന്ന കഫം എന്നിവ ക്ഷയത്തിെൻറ ലക്ഷണങ്ങളാകാം''. ഇപ്പറഞ്ഞ രോഗലക്ഷണങ്ങളുള്ളവർ തൊട്ടടുത്തുള്ള ക്ഷയരോഗാശുപത്രിയിൽ പോയി പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ട്.
ഇതെഴുതുേമ്പാൾ, നമ്മുടെ രാജ്യത്ത് പ്രതിദിന കോവിഡ് നിരക്ക് നന്നേ കുറഞ്ഞിരിക്കുകയാണ്; മരണ നിരക്കിലും കുറവുണ്ട്. പൂർണമായി മുക്തമായി എന്നു പറയാനാകില്ലെങ്കിലും, രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും വാക്സിൻ യാഥാർഥ്യമായതുെമല്ലാം ഒരു പരിധിവരെയെങ്കിലും മഹാമാരിയെ പ്രതിരോധിക്കാൻ ആത്മവിശ്വാസം നൽകുന്ന ഘടകങ്ങൾ തന്നെയാണ്.
എന്നാൽ, മഹാമാരിക്കിടയിൽ നമ്മുടെ ആരോഗ്യ മേഖല അവഗണിക്കുകയോ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാൻ കഴിയാതെ വരികയോ ചെയ്ത വേറെയും മേഖലകളുണ്ട്. ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം ലക്ഷക്കണക്കിന് കുട്ടികൾക്ക് പ്രതിരോധകുത്തിവെപ്പുകൾ എടുക്കാനായില്ല എന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയം തന്നെ സമ്മതിക്കുന്നുണ്ട്.
അർബുദ ചികിത്സാ മേഖലയെയും കോവിഡ് ദുർബലപ്പെടുത്തി. ഇക്കൂട്ടത്തിൽതന്നെയാണ് ക്ഷയരോഗ ചികിത്സയുടെ സ്ഥാനവും. അടുത്ത അഞ്ച് വർഷത്തോടെ, രാജ്യത്തെ ക്ഷയരോഗമുക്തമാക്കാനുള്ള നടപടികളുമായി മുേന്നാട്ടുപോകവെയാണ് ലോക്ഡൗൺ പ്രസ്തുത യജ്ഞത്തിെൻറ താളം കെടുത്തിയത്.
ലോകത്ത് ക്ഷയ (ടി.ബി- ട്യൂബർകുലോസിസ്)രോഗികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കയാണെങ്കിലും, രോഗത്തെ പിടിച്ചുകെട്ടി എന്നു പറയാനായിട്ടില്ല. 2019ൽ മാത്രം ഒരു കോടി പേർക്കെങ്കിലും രോഗം സ്ഥിരീകരിക്കുകയും അതിൽ 14 ലക്ഷം പേർ മരണത്തിന് കീഴടങ്ങിയെന്നുമാണ് ഗ്ലോബൽ ട്യൂബർകുലോസിസ് റിപ്പോർട്ട് (2020)വ്യക്തമാക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്. നമ്മുടെ രാജ്യത്ത് ഒരു വർഷം 27 ലക്ഷം പേരിൽ ക്ഷയരോഗം റിപ്പോർട്ട് െചയ്യുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. നാല് ലക്ഷം മരണങ്ങളും. അഥവാ, ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളിൽ നാലിലൊന്നും ഇന്ത്യയിലാണ്.
മറ്റൊരു കണക്കനുസരിച്ച്, ഇന്ത്യയിൽ പ്രതിദിനം 1200ലേറെ പേർ ക്ഷയരോഗം മുലം മരണപ്പെടുന്നുണ്ട്. ഇത്രയും അപകടകരമായൊരു രോഗം നിവാരണം ചെയ്യാനുള്ള സർവ സംവിധാനങ്ങളും ലോക്ഡൗൺ വഴി മാസങ്ങളോളം നിലച്ചുവെന്നത് ചെറിയ കാര്യമല്ല. അതിെൻറ പ്രത്യാഘാതങ്ങൾ എന്തൊക്കെയെന്ന് ഇനിയൂം പഠനവിധേയമാക്കേണ്ടിയിരിക്കുന്നു.
ഏതായാലും, 2025ഒാടെ ക്ഷയരോഗത്തെ പൂർണമായും നിർമാർജ്ജനം ചെയ്യാനുള്ള 'നാഷനൽ ടി.ബി എലിമിനേഷൻ പ്രോഗ്രാം' അതിനപ്പുറവും കടക്കുമെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുന്നു. അതുസംബന്ധിച്ച കണക്കുകൾ ഇതിനകം തന്നെ പുറത്തുവന്നു കഴിഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ പുറത്തുവിട്ട കണക്കനുസരിച്ച്, കോവിഡ് കാലയളവിൽ ടി.ബി പരിശോധന 30 ശതമാനമെങ്കിലും കുറഞ്ഞിട്ടുണ്ട്. സ്വാഭാവികമാണത്. എന്തെന്നാൽ, മഹാമാരിയെ നേരിടാൻ സർവ ആേരാഗ്യ സംവിധാനങ്ങളും ആ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നുവല്ലൊ.
മാത്രവുമല്ല, ആവശ്യത്തിന് സൗകര്യവും ഇവിടെയില്ല. ഉദാഹരണത്തിന്, നഴ്സുമാരുടെ എണ്ണമെടുക്കുക. ആയിരം രോഗിക്ക് രണ്ട് നഴ്സുപോലും നമ്മുടെ രാജ്യത്തില്ല. ലോകാരോഗ്യ സംഘടന നിർദേശിച്ചതിനേക്കാൾ 43 ശതമാനം കുറവാണിത്. അതുകൊണ്ടുതന്നെ, ലഭ്യമായ സൗകര്യങ്ങളത്രയും കോവിഡ് ചികിത്സക്ക് പോയി. സ്വാഭാവികമായും ക്ഷയരോഗ ചികിത്സയടക്കം നിലച്ചുപോവുകയും ചെയ്തു. പുതിയ രോഗികൾ റിപ്പോർട്ട് ചെയ്തതുമില്ല, നിലവിലുള്ള രോഗികളുടെ ചികിത്സ മുടങ്ങുകയും ചെയ്തു.
കുട്ടികൾക്കുള്ള ടി.ബി പ്രതിരോധ പദ്ധതികളെയും ഇത് കാര്യമായി ബാധിച്ചു. രാജ്യത്ത് ലോക്ഡൗണിെൻറ ആദ്യ നാല് മാസങ്ങളിൽ മാത്രം പത്ത് ലക്ഷം കുട്ടികൾക്കെങ്കിലും ബി.സി.ജി കുത്തിവെപ്പ് എടുക്കാനായില്ല എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇത് കുട്ടികളിലടക്കം രോഗം വ്യാപിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.
അഞ്ച് ലക്ഷം പേർക്ക് അധികമായി കോവിഡ് കാലത്ത് േരാഗം റിപ്പോർട്ട് ചെയ്യപ്പെേട്ടക്കാമെന്നാണ് ആരോഗ്യ മാന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒന്നര ലക്ഷം അധികം മരണം റിേപ്പാർട്ട് ചെയ്യാനുള്ള സാധ്യതയും സർക്കാർ വൃത്തങ്ങൾ കാണുന്നു. മറ്റൊരർഥത്തിൽ, കോവിഡിനോളം അപകടകരമായ മറ്റൊരു വ്യാധിയെയാണ് ഇൗ കാലത്ത് പൊതുജനങ്ങളും ഭരണകൂടവും അവഗണിച്ചു കളഞ്ഞത്.
ഏറിയും കുറഞ്ഞും ഇൗ പ്രശ്നം കേരളത്തിലും നിലനിൽക്കുന്നുണ്ട്. സംസ്ഥാന ആരോഗ്യ മന്ത്രാലയം ഏതാനും ദിവസം മുമ്പ് പുറത്തുവിട്ടകണക്കു പ്രകാരം, ക്ഷയരോഗം ബാധിച്ച കോവിഡ് രോഗികളിലെ മരണ നിരക്ക് 15 ശതമാനത്തിൽ കൂടുതലാണ്. കേരളത്തിെൻറ പൊതു കോവിഡ് മരണ നിരക്ക് അരശതമാനത്തിലും താഴെ നിൽക്കുേമ്പാഴാണ് ഇൗ അവസ്ഥ.
ക്ഷയരോഗികൾ കൂടിയായ കോവിഡ് ബാധിതർക്ക് കൂടുതൽ നിരീക്ഷണവും മികച്ച ചികിത്സയും ആവശ്യമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. പക്ഷെ, താരതമ്യേന മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തിൽപോലും മറിച്ചാണ് സ്ഥിതി. ലോക്ഡൗൺ കാരണം, ഇവിടെയും മുൻവർഷങ്ങളിലേതുപോലെ പുതിയ രോഗങ്ങൾ റിേപ്പാർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ദേശീയ തലത്തിൽ 30 ശതമാനത്തിെൻറ കുറവാണ് രേഖപ്പെടുത്തിയതെങ്കിൽ, കേരളത്തിൽ അത് 44 ശതമാനമാണ്. 2019 മാർച്ച് മുതൽ 2020 മാർച്ച് വരെ 18,676 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടേപ്പാൾ കോവിഡ് കാലത്ത് അത് പതിനൊന്നായിരത്തിലും താഴെയാണ്. താരതമ്യേന കുറഞ്ഞ ചികിത്സാ സംവിധാനങ്ങൾ നിലനിൽക്കുന്ന കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും ഇൗ മാറ്റം പ്രകടമാണ്.
ഇൗ ജില്ലകളിൽ യഥാക്രമം, 50%, 40%, 40% എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ കുറഞ്ഞിരിക്കുന്നത്. ലോക്ഡൗണിെൻറ തുടക്കത്തിൽ സർക്കാർ ആശുപത്രികളെല്ലാം, കോവിഡ് കെയർ സെൻററുകളും മറ്റും ആക്കിയതക്കം ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്. ഒരുവേള, ക്ഷയരോഗ ചികിത്സ തന്നെയും സംസ്ഥാനത്ത് നിലച്ചുപോകുന്ന അവസ്ഥയുമുണ്ടായി.
ഗ്രാമപ്രദേശങ്ങളിൽ ആശാവർക്കർമാരുടെ പ്രവർത്തന ഫലമായാണ് പുതിയ രോഗികളെ കണ്ടെത്തിക്കൊണ്ടിരുന്നതും രോഗികൾക്ക് ആവശ്യമായ ചികിത്സയും പരിചരണവും നൽകിയിരുന്നതും. ലോക്ഡൗണിൽ അതും അവതാളത്തിലായതും റിപ്പോർട്ടിങ് കുറയാൻ കാരണമായി. ഇങ്ങനെയൊക്കെയാണെങ്കിലൂം, ക്ഷയരോഗികളിലെ മരണനിരക്ക് െപാതുവിൽ കേരളത്തിൽ കുറയ്ക്കാനായി എന്നതു മാത്രമാണ് ഇതിെൻറ മറ്റൊരു വശം. എങ്കിലും, കോവിഡിലെന്ന പോലെ, ക്ഷയരോഗത്തിലും ഇപ്പോഴൂം ജാഗ്രത കൈവെടിയാനായിട്ടില്ല എന്നതാണ് ഇൗ കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.