കിഴക്കമ്പലം: ട്വൻറി20 മെംബര്‍ഷിപ് പ്രചാരണ പരസ്യചിത്രത്തില്‍ ബി.ജെ.പി സംസ്ഥാന സമിതിയംഗം മുന്‍നിരയില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. 'ആധുനിക കേരളം അഴിമതിമുക്ത കേരളം, അണിചേരൂ ട്വൻറി20യില്‍' എന്ന തലക്കെട്ടിലാണ് ചില പത്രങ്ങളില്‍ പരസ്യം നല്‍കിയത്. നേരത്തേ നല്കിയ പരസ്യത്തില്‍ 'കേരളം ഇടത്തോട്ടുമില്ല, വലത്തോട്ടുമില്ല; കേരളം ട്വൻറി20ക്കൊപ്പം മുന്നോട്ട്' എന്നതായിരുന്നു.
ഇതില്‍ എന്‍.ഡി.എയെകുറിച്ച് മൗനം പാലിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ രണ്ടാമത് നല്കിയ പരസ്യത്തില്‍ തലക്കെട്ട് മാറ്റിയെങ്കിലും പരസ്യത്തിന് ഉപയോഗിച്ച ചിത്രത്തിെൻറ മുന്‍നിരയില്‍ ബി.ജെ.പി നേതാവിെൻറ ചിത്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നേരത്തേമുതല്‍ ബി.ജെ.പിക്കെതിരെ മൃദുസമീപനം എന്ന ആക്ഷേപം ഉണ്ടായിരുന്നു. ട്വൻറി20യുടെ പല പദ്ധതികളും ഉദ്ഘാടനം ചെയ്തതും ബി.ജെ.പി നേതാക്കളായിരുന്നു. പൗരത്വസമരം, കര്‍ഷകസമരം തുടങ്ങിയവയെക്കുറിച്ച് ട്വൻറി20 മൗനം പാലിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.