കൊച്ചി: തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെയും കുടുംബത്തിന്റെയും ഒപ്പം താമസിച്ചിരുന്ന പുതുവൈപ്പ് സ്വദേശി ടിജിൻ ആന്‍റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൈസൂരില്‍ വെച്ചാണ് ടിജിന് കസ്റ്റഡിയിലായത്. പൊലീസ് ഇയാലെ ചോദ്യം ചെയ്യുകയാണ്. ടിജിനൊപ്പം ആക്രമണത്തിനിരയായ കുട്ടിയുടെ മാതൃ സഹോദരിയും മകനും ഉണ്ടായിരുന്നു. മൂന്ന് പേരെയും ഇന്ന് കൊച്ചിയില്‍ എത്തിക്കും.
ഇതിനിടെ രണ്ടുവയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ജിവനൊടുക്കാന്‍ ശ്രമിച്ചു. ആശുപത്രിയില്‍ വെച്ചായിരുന്നു ആത്മഹത്യാശ്രമം. കുട്ടിയുടെ അമ്മ ബാത്ത്‌റൂമിൽ കയറിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടു കൈ തണ്ടയിലും മുറിവുണ്ട്. അമ്മൂമ്മ മുറിയിൽ വെച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. കഴുത്തിന്റെ വശത്തും മുറിവുണ്ട്. അവർ ഗുളികകളും കഴിച്ചിട്ടുണ്ട്. രണ്ടുപേരും അപകടനില തരണം ചെയ്തതായി ഡോക്ടർ അറിയിച്ചു. സംഭവം പൊലീസിനെ അറിയിച്ചതായി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.സോജന്‍ ഐപ്പ് അറിയിച്ചു.
ചികിത്സയിലുള്ള രണ്ടര വയസുകാരിയുടെ ആരോഗ്യ നില മെച്ചപെട്ടതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കുട്ടി കണ്ണു തുറക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. രാവിലെ മുതല്‍ നേരിട്ട് ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.