അറസ്റ്റിലായ രാജേഷ് കുമാർ, ശിവാനന്ദൻ

ബലിതർപ്പണത്തിന് പോയയാളെ മർദിച്ച് മൊബൈൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ

തിരുവല്ല: കർക്കിടക വാവ് ബലിതർപ്പണത്തിന് പോയി മടങ്ങിയയാളെ മർദിച്ച് അവശനാക്കിയ ശേഷം 12000 രൂപ വില വരുന്ന മൊബൈൽ ഫോൺ പിടിച്ചുപറിച്ച സംഭവത്തിൽ രണ്ടുപേരെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. പൊടിയാടി ഐക്കര തെക്കേതിൽ രാജേഷ് കുമാർ (40), പൊടിയാടി പടിഞ്ഞാശ്ശേരിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന ശിവാനന്ദൻ (56) എന്നിവരാണ് പിടിയിലായത്.

ഇരവിപേരൂർ പാടത്തും പാലം ഏട്ടമല വീട്ടിൽ രാജീവിനെ (43) ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. കർക്കിടക വാവ് ബലി ദിനമായ മൂന്നാം തീയതി ഉച്ചയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നട്ടെല്ലിന് പ്രശ്നമുള്ള രാജീവ് തൃക്കുന്നപ്പുഴയിലെ ബലിതർപ്പണ ചടങ്ങുകൾക്ക് ശേഷം മടങ്ങി വരവേ പുളിക്കീഴ് പാലത്തിന് സമീപമുള്ള കടയിൽ വിശ്രമിക്കാൻ ഇറങ്ങി. ഈ സമയം മദ്യപിച്ച് ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ അപ്രതീക്ഷിതമായി രാജീവിനെ ആക്രമിച്ച് മൊബൈൽ ഫോണുമായി കടന്നു കളയുകയായിരുന്നു.

തുടർന്ന് രാജീവ് പുളിക്കീഴ് പൊലീസിൽ പരാതി നൽകി. എസ്.എച്ച്.ഒ അജിത് കുമാറിന്റെ നിർദേശപ്രകാരം എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ ബുധനാഴ്ച വൈകിട്ടോടെ പിടികൂടിയത്.

ആക്രമണത്തിന് ഇരയായ രാജീവ് ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനിൽ എത്തി പ്രതികളെ തിരിച്ചറിഞ്ഞു. സംഭവം നടന്ന പുളിക്കീഴ് പാലത്തിന് സമീപത്തെ കാട്ടിൽ നിന്നും ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Two arrested for beating and robbing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.