നരിക്കുനി: നന്മണ്ട കോഒാപറേറ്റിവ് റൂറൽ ബാങ്കിെൻറ നരിക്കുനി സായാഹ്ന ശാഖയിൽ വ്യാജ സ്വർണം പണയം വെക്കാനെത്തിയ രണ്ടുപേരെ കൊടുവള്ളി സി.ഐ ടി. ദാമോദരൻ കസ്റ്റഡിയിലെടുത്ത് താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
നരിക്കുനി കാരുകുളങ്ങര മാമ്പിലാക്കിൽ നൗഷാദ് (45), നീരാട്ടുപാറ പൊയിൽ അബ്ദുൽ ഗഫൂർ (53) എന്നിവരെയാണ് പിടികൂടിയത്. ബാങ്കിൽ അംഗത്വവും അക്കൗണ്ടും ഇല്ലാത്ത നൗഷാദ് സുഹൃത്തും വ്യാപാരിയും ബാങ്കിൽ എ ക്ലാസ് അംഗത്വവും അക്കൗണ്ടുമുള്ള അബ്ദുൽ ഗഫൂറിനെ ഒരു അത്യാവശ്യ കാര്യമുണ്ടെന്നു പറഞ്ഞ് മുക്കുപണ്ടം ഏൽപിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാത്രി എട്ടു മണിക്ക് ബാങ്കിലെത്തി കൗണ്ടറിൽ കൊടുത്ത് 3.80 ലക്ഷം രൂപ ആവശ്യപ്പെട്ടു. സംശയം തോന്നിയ ജീവനക്കാരൻ വിദഗ്ധ പരിശോധന നടത്തുകയും സ്വർണമല്ലെന്ന് കണ്ടെത്തുകയും തന്ത്രപൂർവം ഇവരെ അവിടെ ഇരുത്തി കൊടുവള്ളി പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഉടനെ കൊടുവള്ളി സി.ഐ സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.