അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സംശയിക്കുന്ന കുട്ടികൾ കുളിച്ച പയ്യോളി കീഴൂർ തെരുകാട്ടുകുളം നഗരസഭധികൃതർ അടച്ചപ്പോൾ

തിക്കോടിയിൽ രണ്ട് കുട്ടികൾക്ക് അമീബിക് മസ്തിഷ്‌കജ്വരമെന്ന് സംശയം

പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കരയിൽ രണ്ട് കുട്ടികൾക്ക് അമീബിക് മസ്തിഷ്‌കജ്വരമെന്ന് സംശയം. തിങ്കളാഴ്ച രാവിലെയോടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരിൽ ഒരാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും, മറ്റൊരു കുട്ടിയെ മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇരുവരും പയ്യോളി നഗരസഭയുടെ കിഴൂരിലെ പൊതുകുളമായ തെരുകാട്ടുംകുളത്തിൽ കുളിച്ചവരാണ്. സംഭവശേഷം കുളം നഗരസഭ ആരോഗ്യവകുപ്പ് അടച്ചിട്ടു.

മാർഗരേഖ പുറത്തിറക്കും -മന്ത്രി

തിരുവനന്തപുരം: അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും മന്ത്രി വീണാ ജോർജ് പറഞ്ഞു. അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും നീന്തുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ്​ പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്തതാണെന്ന് ഉറപ്പാക്കണം.

മൂക്കിനെയും മസ്തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടന്ന്​ മെനിഞ്ചോ എൻസഫലൈറ്റിസിസ് ഉണ്ടാക്കുന്നത്. ചെവിയിൽ പഴുപ്പുള്ള കുട്ടികൾ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കാൻ പാടില്ല. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.

Tags:    
News Summary - Two children suspected of amoebic encephalitis in Thikkodi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.