വെള്ളറട: ആറാട്ടുകുഴിയില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുകര വിളാകത്ത് വീട്ടില്‍ ശ്രീജയുടെ മകന്‍ സുധീഷ് (28), കരിമഠം കോളനിയില്‍ അനന്തു (30) എന്നിവരാണ് മരിച്ചത്. ആറാട്ടുകുഴി സ്വദേശി ജഗന്‍ദേവ് (35)ഗുരുതര പരുക്കുകളുടെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളറട നിന്നും കടുക്കറ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയും എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്ന മൂന്നു പേരേയും ഗുരുതര പരിക്കുകളോടെ കാരക്കോണം മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചുവെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹങ്ങൾ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ടോറസ് ലോറി വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രിയയാണ് അനന്തുവിന്റെ ഭാര്യ. മക്കള്‍: ആരദ്(3), ആദിയ(1).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.