മണ്ണുത്തി: കളിക്കുന്നതിനിടെ അബദ്ധത്തിൽ വീണ നാലുവയസ്സുകാരനെ കരക്കെത്തിക്കാൻ ഇറങ്ങിയ മൂന്നുപേരും കിണറ്റിൽ കുടുങ്ങി. ഒടുവിൽ ഇവർക്ക് രക്ഷകരായത് അഗ്നിരക്ഷാസേന. മാടക്കത്തറ 11ാം വാർഡിലാണ് സംഭവം.
കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ കേദാർനാഥിനെ രക്ഷിക്കാൻ അപ്പൂപ്പൻ സന്തോഷ് ആദ്യം കിണറ്റിലിറങ്ങി. എന്നാൽ, അദ്ദേഹത്തിന് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് രാജേഷ് എന്നയാൾ ഇറങ്ങി ഇരുവരെയും താങ്ങിനിർത്തി.
വിവരം അറിയിച്ചതിനെ തുടർന്നെത്തിയ അഗ്നിരക്ഷാസേന ഏകദേശം 40 അടി താഴ്ചയും നാല് അടി വെള്ളവുമുള്ള കിണറ്റിൽനിന്ന് മൂന്നു പേരെയും കരക്കെത്തിച്ചു. അസി. സ്റ്റേഷൻ ഓഫിസർ ഹരികുമാർ, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ രഞ്ജിത്ത് പുവ്വത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.