തിരുവനന്തപുരം: മുകേഷിന്റെ രാജി ആവശ്യം നിരാകരിക്കാൻ സി.പി.എമ്മിന് ആയുധമാകുന്നത് രണ്ടു കോൺഗ്രസ് എം.എൽ.എമാർക്കെതിരായ കേസുകൾ. കോവളം എം.എൽ.എ എം. വിൻസെന്റ്, പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി എന്നിവർക്കെതിരെയാണ് സ്ത്രീപീഡന കേസുകൾ നിലവിലുള്ളത്.
ഇരുവരും രാജിവെച്ചിട്ടില്ലാത്തതിനാൽ എന്തിന് മുകേഷിന്റെ രാജി എന്ന ചോദ്യത്തിന് പ്രതിപക്ഷത്തിന് ഉത്തരമില്ല. എറണാകുളം സ്വദേശി അധ്യാപികയുടേതാണ് എൽദോസിനെതിരായ പരാതി. 2022ൽ വന്ന പരാതിയിൽ മുൻകൂർ ജാമ്യം നേടിയതിനാൽ എൽദോസിന് ജയിലിൽ കിടക്കേണ്ടി വന്നില്ല. വിവാഹവാഗ്ദാനം നൽകി പീഡനത്തിനിരയാക്കി വഞ്ചിച്ചു, മർദിച്ചുഎന്നിങ്ങനെയാണ് പരാതി. എൽദോസിന്റെ രാജി ഇടതുപക്ഷം ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് വഴങ്ങിയില്ല.
കുറച്ചുനാൾ പൊതുരംഗത്തുനിന്ന് മാറിനിൽക്കേണ്ടിവന്നെങ്കിലും മുൻകൂർ ജാമ്യം നേടിയതിന് ശേഷം ഇപ്പോൾ നിയമസഭയിലടക്കം അദ്ദേഹം സജീവമാണ്. കോവളത്തെ വീട്ടമ്മയുടെ പരാതിയിൽ എം. വിൻസെന്റ് എം.എൽ.എ അറസ്റ്റിലായിരുന്നു. 2017ലെ കേസിൽ ഒരു മാസത്തോളം ജയിലിൽ കഴിയേണ്ടിയും വന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഭരണപക്ഷ എം.എൽ.എ തന്നെ കുടുങ്ങിയത് സർക്കാറിനെ തളയ്ക്കാൻ പ്രതിപക്ഷത്തിനുള്ള സുവർണാവസരമാണ്. എന്നാൽ, സ്വന്തം എം.എൽ.എമാരുടെ കേസുകൾ പ്രതിപക്ഷത്തിന് വിനയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.