തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ള 1666 വില്ലേജുകളിൽ 1656 എണ്ണത്തിലെ അടിസ്ഥാന ഭൂനികുതി രജിസ്റ്ററുകളും 1607 വില്ലേജുകളിലെ തണ്ടപ്പേർ രജിസ്റ്ററുകളും ഡിജിറ്റൈസ് ചെയ്ത് റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റമെന്ന പോർട്ടലിലേക്ക് മാറ്റിക്കഴിഞ്ഞതായി റവന്യൂമന്ത്രി കെ. രാജൻ.
ഇതുവഴി പോക്കുവരവ്, ഭൂനികുതി എന്നിവ ഓൺലൈൻ സംവിധാനത്തിലേക്ക് മാറും. കൂടാതെ, തണ്ടപ്പേർ രജിസ്റ്റർ, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയും പോർട്ടലുമായി ബന്ധിപ്പിക്കും.
റവന്യൂ-രജിസ്ട്രേഷൻ സോഫ്റ്റ്വെയർ ബന്ധിപ്പിച്ച് ആധാരം രജിസ്റ്റർ ചെയ്യുന്നതിനൊപ്പം തന്നെ ഓൺലൈനായി പോക്കുവരവ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
തിരുവനന്തപുരം: 'പ്ലേ ഫോർ ഹെൽത്ത്' പദ്ധതി കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കായിക വിനോദങ്ങളിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വർധിപ്പിക്കുന്നതിനും അവരെ കായിക രംഗത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിനും സ്കൂളുകളെ സ്പോർട്ടിങ് ഹബ് ആക്കി മാറ്റുന്നതിനുമായാണ് പദ്ധതി. 14 ജില്ലകളിലെ 25 സെൻററുകളിലാണ് പദ്ധതി നടപ്പാക്കിവരുന്നതെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: സ്കൂളുകൾ തുറക്കാത്തതിനാൽ 2020-21, 21-22 അധ്യയന വർഷങ്ങളിൽ അധ്യാപക നിയനത്തിന് അധിക തസ്തിക അനുവദിച്ചിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്റ്റാഫ് ഫിക്സേഷൻ നടത്താൻ കഴിയാത്തതിനെ തുടർന്നാണിത്.
സംരക്ഷിത അധ്യാപകരുടെ ജോലിയും ആനൂകൂല്യങ്ങളും പരിരക്ഷിച്ചുതന്നെയാണ് എയ്ഡഡ് വിദ്യാലയങ്ങളിൽ മാനേജർമാർ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകിയിട്ടുള്ളതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.