കുറ്റിപ്പുറം: കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ രണ്ടുപേർക്ക് വെട്ടേറ്റു. കുറ്റിപ്പുറം ഊരോത്ത് പള്ളിയാലിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 7.30ഓടെയാണ് കേസിനാസ്പദമായ സംഭവം.
സഹോദരങ്ങളായ അറുമുഖൻ (29), മണി (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മണിക്ക് തലയിൽ മടലുകൊണ്ട് അടിയേറ്റ് പരിക്കുണ്ട്. കൊടുവാൾകൊണ്ട് വെട്ടേറ്റ് നെഞ്ചിലും പരിക്കേറ്റു.
അറുമുഖന് ഇടതു തോളിലാണ് വെട്ടേറ്റത്. കൊളത്തോൾ ആന്തുര പറമ്പിൽ സുരേഷിനെ (46) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പൈപ്പിൽനിന്ന് വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകൾ തമ്മിലാണ് ചൊവ്വാഴ്ച രാവിലെ തര്‍ക്കം തുടങ്ങിയത്. ഇത് പിന്നീട് പുരുഷന്മാര് തമ്മിലുള്ള കൈയാങ്കളിയിലേക്ക് മാറുകയായിരുന്നു. പ്രദേശവാസികളായ മൂന്നുപേര്‍ ആക്രമിച്ചെന്നാണ് അറുമുഖനും മണിയും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.