നൈ​ജി​ൽ ജ​യ്​​മോ​ൻ, ജോ​ബി​ൻ സാ​ബു

ബാറിനു മുന്നിൽ വെടിയുതിർത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ

കാണക്കാരി: കോതനല്ലൂരിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാണക്കാരി കളത്തൂർ ഭാഗത്ത് വെട്ടിക്കുഴിയിൽ വീട്ടിൽ നൈജിൽ ജയ്മോൻ (കുട്ടപ്പായി -19), മാഞ്ഞൂർ ലൈബ്രറി ജങ്ഷൻ ഭാഗത്ത് ഞാറപറമ്പിൽ വീട്ടിൽ ജോബിൻ സാബു (24) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞദിവസം വൈകീട്ട് കോതനല്ലൂരിലെ ബാർ ഹോട്ടലി‍െൻറ മുൻവശത്ത് സ്കൂട്ടറിലെത്തി തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.

ബാർ ഉടമയുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കി‍െൻറ നേതൃത്വത്തിലെ അന്വേഷണസംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു. ഇവരിൽനിന്ന് എയർഗൺ പിടിച്ചെടുത്തു.

ജോബിൻ സാബുവിനെതിരെ കുറവിലങ്ങാട് സ്റ്റേഷനിൽ അടിപിടിക്കേസ് നിലവിലുണ്ട്. കടുത്തുരുത്തി എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ വിനോദ്, എസ്.കെ. സജിമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Two people were arrested in the case of shooting in front of the bar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.