അഞ്ചു ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടു പേർ അറസ്റ്റിൽ

പാലക്കാട് : പൊള്ളാച്ചിയിൽ നിന്നും വിതരണത്തിനായി കൊണ്ടു വന്ന അഞ്ചു ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് രാജസ്ഥാൻ സ്വദേശികളെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാൻ ബിക്കാനിയ സ്വദേശി രം രത്തൻ (25), സുസാൻ ഘട്ട് സ്വദേശി വികാസ്(20) എന്നിവരെയാണ് ടൗൺ നോർത്ത് എസ്​.​െഎ ആർ. രഞ്ജിത്തും സംഘവും ഇന്ന്  രാവിലെ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനു മുൻപിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ശരീരത്തിൽ ഒളിപ്പിച്ചാണ് പണം കൊണ്ടുവന്നത്. നടപടിക്രമങ്ങൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

അഡീഷണൽ എസ്​.​െഎ പുരുഷോത്തമൻ പിള്ള, റെയിൽവേ പൊലീസ് സീനിയർ സി.പി.ഒ സജി അഗസ്റ്റിൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ് എന്നിവരും പരിശോധനയിൽ പ​െങ്കടുത്തു.

Tags:    
News Summary - Two Persons Arrested with Five Lakh Black Money - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.