മ്ലാവിനെ പന്നിപ്പടക്കം ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വിറ്റ രണ്ട് പേർ പിടിയിൽ

കോന്നി: മ്ലാവിനെ പന്നി പടക്കം ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വില്പന നടത്തിയ സംഭവത്തിൽ രണ്ട് പേരെ വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ വി രതീഷിന്‍റെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടി. സംഭവത്തിൽ നീലിപിലാവ് കോയിക്കലേത്ത് അംബുജാക്ഷൻ (50), ചിറ്റാർ തെക്കേകര പുളിമൂട്ടിൽ രാജൻ(62) എന്നിവരെയാണ് വനപാലക സംഘം പിടികൂടിയത്.

കരിമാൻതോട് പൂച്ചക്കുളം വനമേഖലയോട് ചേർന്ന് ജനവാസ മേഖലയിൽ പന്നിപ്പടക്കം ഉപയോഗിച്ച് മ്ലാവിനെ കൊല്ലുകയും ഇവിടെ വെച്ച് തന്നെ മ്ലാവിന്‍റെ ജഡം കശാപ്പ് ചെയ്ത് ഇറച്ചി നാല് ചാക്കുകകളിലാക്കി കടത്തുകയായിരുന്നു. മ്ലാവ് ഇറച്ചി വാങ്ങിയവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Two persons arrested for killing Mlaw with pig crackers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.