വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ രണ്ടു വ്യത്യസ്ത കേസുകളിലായി 32.94 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഒന്നാമത്തെ കേസില്‍ ശനിയാഴ്ച ദമ്മാമില്‍നിന്ന് എത്തിയ യാത്രക്കാരനില്‍നിന്ന് 166.60 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പൊതു വിപണിയില്‍ 11.60 ലക്ഷം രൂപ വില മതിക്കുന്നു.
രണ്ടാമത്തെ കേസില്‍ ഞായറാഴ്ച ദമ്മാമില്‍നിന്ന് എത്തിയ യാത്രക്കാരനില്‍നിന്ന് 307.99 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇതിനു പൊതുവിപണിയില്‍ 21.34 ലക്ഷം രൂപ വിലമതിക്കും. അടിവസ്ത്രത്തിനുളളില്‍ പ്രത്യേകം തയാറാക്കിയ പോക്കറ്റിനുളളില്‍ ബിസ്കറ്റായും നാണയങ്ങളായും ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്. പിടിച്ചെടുത്തത് മുഴുവനും 24 കാരറ്റിന്റെ തനി തങ്കമായിരുന്നു. അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.