വടകര: വടകര ദേശീയപാതയിൽ രണ്ടിടങ്ങളിലുണ്ടായ അപകടങ്ങളിൽ രണ്ട് സ്കൂട്ടർ യാത്രക്കാർക്ക് ദാരുണാന്ത്യം. മടപ്പള്ളി കോളജിന് സമീപം കിഴക്കേ പറമ്പത്ത് രാജീവൻ (51), നാദാപുരം റോഡ് കെ.ടി. ബസാറിൽ രയരങ്ങോത്ത് പാറപ്പൊത്തിൽ അനന്തു (29) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് 4.15 ഓടെ വടകര ലിങ്ക് റോഡിൽ കൊയിലാണ്ടിയിൽനിന്ന് വടകരയിലേക്ക് വരുകയായിരുന്ന ബസ് അമിത വേഗത്തിൽ സ്കൂട്ടറിൽ ഇടിച്ചാണ് രാജീവൻ മരിച്ചത്. സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ രാജീവന്റെ ദേഹത്ത് ബസ് കയറി ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെ മരിച്ചു.
ദേശീയപാതയിൽ വടകര പാർക്കോ ഹോസ്പിറ്റലിന് സമീപം തിങ്കളാഴ്ച രാത്രി 10.30ഓടെ ടാങ്കർ ലോറി സ്കൂട്ടറിലിടിച്ചാണ് അനന്തു മരണപ്പെട്ടത്. അപകടം സംഭവിച്ച് 15 മിനുട്ടോളം റോഡിൽ കിടന്ന അനന്തുവിനെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജീവന്റെ ഭാര്യ: ഷൈമ. മക്കൾ: ഫെബിൻ രാജ്, ഷാൻ കൃഷ്ണ. അനന്തുവിന്റെ പിതാവ് പവിത്രൻ (ബഹ്റൈൻ ), മാതാവ്: ഷീബ. സഹോദരങ്ങൾ: അശ്വതി, യദുകൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.