തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ തലസ്ഥാന ജില്ലയിൽ രണ്ടുപേർ സത്യപ്രതിജ്ഞക്കെത്തിയത് പി.പി.ഇ കിറ്റ് ധരിച്ച്. കോർപറേഷൻ കുടപ്പനക്കുന്ന് വാർഡിൽനിന്ന് വിജയിച്ച ഇടത് കൗൺസിലർ എസ്. ജയചന്ദ്രൻ നായരാണ് പി.പി.ഇ കിറ്റ് ധരിച്ചെത്തിയവരിൽ ഒരാൾ. ഇദ്ദേഹം േകാവിഡ് ബാധിതനായതിനെ തുടർന്നാണ് മുൻകരുതലുകളെല്ലാം പാലിച്ച് ആംബുലൻസിൽ സത്യപ്രതിജ്ഞക്കെത്തിയത്. മറ്റ് അംഗങ്ങളെല്ലാം സത്യപ്രതിജ്ഞ ചെയ്തശേഷമാണ് ജയചന്ദ്രൻ നായർ സത്യവാചകം ചൊല്ലിയത്.
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽനിന്ന് വിജയിച്ച ഇടത് അംഗം രതിപ്രസാദ് ക്വാറൻറീനിലായതിനെ തുടർന്നാണ് പി.പി.ഇ കിറ്റണിഞ്ഞ് സത്യപ്രതിജ്ഞക്കെത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം സന്ദർശിച്ച മാതൃസഹോദരി കോവിഡ് ബാധിതയായതിനെതുടർന്നാണ് രതിപ്രസാദ് ക്വാറൻറീനിലായത്.
കോർപറേഷൻ കിണവൂർ വാർഡിൽനിന്ന് വിജയിച്ച സുരകുമാരി വീൽ ചെയറിലാണ് സത്യപ്രതിജ്ഞക്കെത്തിയത്. പ്രചാരണത്തിനിടെ പടിക്കെട്ടിറങ്ങുേമ്പാൾ വീണ് പരിക്കേറ്റിരുന്നു. വലതുകാലിലാണ് പൊട്ടൽ. കോവിഡ് മാനദണ്ഡങ്ങൾ നിശ്ചയിച്ചിരുന്നെങ്കിലും അതൊന്നും മുഖവിലക്കെടുക്കാതെയുള്ള ജനബാഹുല്യമായിരുന്നു കോർപറേഷൻ കൗൺസിൽ ഹാളിൽ. തിരക്കും മുദ്രാവാക്യവും അതിരുവിട്ടതോടെ വരാണാധികാരി കൂടിയായ കലക്ടർക്ക് 'കൗൺസിലിെൻറ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന്' പറയേണ്ടിയും വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.